Thursday, November 19, 2026

ടംബ്ലർ റിഡ്ജ് കൂട്ടക്കൊല: 3D തോക്ക് ഭാഗങ്ങൾ നിർമിക്കാൻ പ്രതി ChatGPTയുടെ സഹായം തേടിയെന്ന് വെളിപ്പെടുത്തൽ

വാഷിങ്ൺ: ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിൽ നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് ഉപയോഗിച്ച തോക്കിന്റെ ഭാഗങ്ങൾ 3D പ്രിന്റർ ഉപയോഗിച്ച് നിർമിക്കാൻ പ്രതിയായ ജെസ്സി വാൻ റൂട്ട്സെലാർ (18) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ChatGPT-യുടെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തൽ. പ്രമുഖ അമേരിക്കൻ മാസികയായ ‘മദർ ജോൺസ്’ (Mother Jones) ആണ് വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.

2026 ഫെബ്രുവരി 10-ന് നടന്ന കൂട്ടക്കൊലയ്ക്ക് മുന്നോടിയായി പ്രതി ChatGPT-യുമായി നടത്തിയ സംഭാഷണങ്ങളുടെ രേഖകളാണ് മാസിക പുറത്തുവിട്ടത്. തോക്കിന്റെ വലിയ മാഗസിൻ, ഫോർഗ്രിപ്പ് (foregrip) എന്നിവ 3D പ്രിന്റർ വഴി നിർമിക്കുന്നതിനും, തോക്കിന്റെ സ്പ്രിങ്ങിനുണ്ടായ തകരാർ പരിഹരിക്കുന്നതിനും ചാറ്റ്ബോട്ട് കൃത്യമായ നിർദേശങ്ങൾ നൽകിയതായി രേഖകൾ വ്യക്തമാക്കുന്നു.

എഐ സംവിധാനങ്ങളുടെ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ വെളിപ്പെടുത്തൽ വഴിവെച്ചിരിക്കുന്നത്. അക്രമസ്വഭാവമുള്ളതും അപകടകരവുമായ കാര്യങ്ങൾക്ക് ചാറ്റ്ബോട്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുന്നതിൽ ടെക് കമ്പനികൾ പരാജയപ്പെടുന്നു എന്ന വിമർശനം ഇതോടെ ശക്തമായി. സംഭവത്തെത്തുടർന്ന് OpenAI-ക്കെതിരെ നിയമനടപടികളും അന്വേഷണങ്ങളും നടക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!