Saturday, November 21, 2026

UN ഏവിയേഷൻ കൗൺസിലിലേക്ക് ഒമാന് അംഗത്വം; പുതിയതായി തിരഞ്ഞെടുക്കപ്പെട്ട നാല് രാജ്യങ്ങളിൽ ഇടം നേടി

മസ്കറ്റ്: അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) 40 അംഗ കൗൺസിലിലേക്ക് ഒമാൻ തിരഞ്ഞെടുക്കപ്പെട്ടു. കൗൺസിലിൽ പുതിയതായി അനുവദിച്ച നാല് സീറ്റുകളിലേക്ക് വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് ഒമാൻ ഉൾപ്പെടെ നാല് രാജ്യങ്ങൾ വിജയിച്ചത്. എത്യോപ്യ, ഇന്തോനേഷ്യ, തുർക്കി എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു രാജ്യങ്ങൾ.

കാനഡയിലെ മൺട്രിയോളിൽ നടന്ന ICAO അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ കൺവെൻഷനിലെ ഭേദഗതി 2026 ജൂൺ 12ന് പ്രാബല്യത്തിൽ വന്നതോടെയാണ് കൗൺസിലിന്റെ അംഗസംഖ്യ 36ൽ നിന്ന് 40 ആയി ഉയർത്തിയത്.

പുതിയ നാല് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തിയതോടെ 40 അംഗങ്ങളുള്ള ICAO കൗൺസിലിന്റെ ഘടന പൂർത്തിയായി. അന്താരാഷ്ട്ര വ്യോമഗതാഗത മേഖലയിലെ നയരൂപീകരണത്തിലും വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും നിർണായക പങ്കുവഹിക്കുന്ന സമിതിയാണ് ICAO കൗൺസിൽ.

കൗൺസിലിലെ അംഗത്വം ആഗോള വ്യോമയാന രംഗത്ത് ഒമാന്റെ പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം വിപുലീകരിക്കുന്നതിനും അവസരമൊരുക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!