Tuesday, November 24, 2026

കാനഡ പെന്‍ഷന്‍ പ്ലാന്‍ വിതരണം നവംബര്‍ 26-ന്

ഓട്ടവ: പുതിയ കാനഡ പെന്‍ഷന്‍ പ്ലാന്‍ വിതരണം നവംബര്‍ 26-ന്. യോഗ്യരായ കനേഡിയന്‍ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പുതിയ കാനഡ പെന്‍ഷന്‍ പ്ലാന്‍ (CPP) തുക നവംബര്‍ 26 വ്യാഴാഴ്ച എത്തുമെന്ന് സര്‍വീസ് കാനഡ (Service Canada) അറിയിച്ചു. വിരമിക്കല്‍ കാലയളവിലെ വരുമാന സുരക്ഷ ഉറപ്പാക്കുന്നതിനും വൈകല്യമോ മരണമോ സംഭവിക്കുമ്പോള്‍ കുടുംബത്തിന് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള രാജ്യവ്യാപക സോഷ്യല്‍ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്.

65 വയസ്സിന് മുകളിലുള്ള ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം പരമാവധി 1,433 ഡോളര്‍ വരെയാണ് പെന്‍ഷന്‍ തുകയായി ലഭിക്കുക. എന്നാല്‍, ഓരോ വ്യക്തിയും പദ്ധതിയിലേക്ക് നല്‍കിയ വിഹിതത്തെയും പെന്‍ഷന്‍ വാങ്ങിത്തുടങ്ങിയ പ്രായത്തെയും അടിസ്ഥാനമാക്കി മിക്കവര്‍ക്കും ലഭിക്കുന്ന തുകയില്‍ വ്യത്യാസമുണ്ടാകും.

അതേസമയം, പണപ്പെരുപ്പത്തിന് ആനുപാതികമായി 2027 ജനുവരി മുതല്‍ കാനഡ പെന്‍ഷന്‍ പ്ലാന്‍ തുകയില്‍ ഏകദേശം 2.7 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേയ്മെന്റുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാനഡ സര്‍ക്കാരിന്റെ ഔദ്യോഗിക CPP വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ‘മൈ സര്‍വീസ് കാനഡ അക്കൗണ്ടില്‍’ (My Service Canada Account) ലോഗിന്‍ ചെയ്ത് പരിശോധിക്കുകയോ ചെയ്യാവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!