ടൊറന്റോ : ജോർജിയൻ ബേയിലെ വെള്ളത്തിൽ 29 കാരനായ കനോയിസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയതായി ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് അറിയിച്ചു. ടൊറന്റോ സ്വദേശിയായ മറ്റെയുസ് ജാനസ് ആണ് മരിച്ചത്.
ഒപിപി അണ്ടർവാട്ടർ സെർച്ച് ആൻഡ് റെസ്ക്യൂ യൂണിറ്റിലെ മുങ്ങൽ വിദഗ്ധർ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മൃതദേഹം കണ്ടെത്തി പുറത്തെടുത്തതായി പൊലീസ് പറഞ്ഞു.
ഒരു ചെറിയ തോണിയിൽ ജോർജിയൻ ബേയിൽ തുഴയുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും ജാനസും 36 കാരനായ ടൊറന്റോ സ്വദേശിയും സുരക്ഷാ ഉപകരണങ്ങളൊന്നും കൈവശം വച്ചിരുന്നില്ലെന്നും OPP പറയുന്നു. 36 കാരനെ സമീപത്തെ കയാക്കർ രക്ഷപ്പെടുത്തി. തണുത്ത വെള്ളം മൂലമുണ്ടായ ഹൈപ്പോതെർമിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
