ലണ്ടൻ : ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ജൂണ്‍ അവസാനം വരെയുള്ള മൂന്ന് മാസങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് 3.8 ശതമാനമായി ഉയര്‍ന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ വേതന മൂല്യങ്ങള്‍ റെക്കോര്‍ഡ് വേഗത്തിലാണ് താഴ്ന്നത്. അതെസമയം പണപ്പെരുപ്പം ദശാബ്ദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്.
മെയ് അവസാനം വരെയുള്ള മൂന്ന് മാസത്തെ അപേക്ഷിച്ച് തൊഴില്ലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുകയാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു. 2020 വേനല്‍ക്കാലത്തിന് ശേഷമാണ് തൊഴില്ലായ്മ നിരക്കില്‍ കുറവ് സംഭവിച്ചതെന്ന് ഒഎന്‍എസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡയറക്ടര്‍ ഡാരന്‍ മോര്ഗന് പറഞ്ഞു.
അതെസമയം യുകെയില്‍ പണപ്പെരുപ്പവും രൂക്ഷമാവുകയാണ്. 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 9.4 ശതമാനത്തോടൊപ്പമാണ് ഊര്‍ജത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വിലക്കയറ്റം. ഈ വര്‍ഷം ബ്രിട്ടനില്‍ പണപ്പെരുപ്പം 13 ശതമാനത്തില്‍ കൂടുതലാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിക്കുന്നു.
ഇത് സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നാണ് ഭയപ്പെടുന്നത്.
