ബാള്‍ടിക് കടലില്‍ റഷ്യന്‍ വാതക പൈപ്പ് ലൈനില്‍ ഉണ്ടായ വിളളലിലൂടെ ഉണ്ടായത് ഏറ്റവും വലിയ മീഥേന്‍ ചോര്‍ച്ചയെന്ന് യുഎന്‍. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഉണ്ടായ ഏറ്റവും വലിയ കാലാവസ്ഥാ നാശമുണ്ടാക്കുന്ന മീഥേന്‍ ചോര്‍ച്ചയാണെന്നും ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം വെള്ളിയാഴ്ച പറഞ്ഞു.
UNEP യുടെ ഇന്റര്‍നാഷണല്‍ മീഥെയ്ന്‍ എമിഷന്‍ ഒബ്സര്‍വേറ്ററി അല്ലെങ്കില്‍ IMEO യുമായി ബന്ധപ്പെട്ട ഗവേഷകര്‍ ഈ ആഴ്ച നടത്തിയ ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തിലാണ് ഈ കണ്ടെത്തല്‍. ‘ഇത് വളരെ ഗൗരവമേറിയതാണ്, ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മീഥേന്‍ എമിഷനാണിത്’ IMEO തലവന്‍ മന്ഫ്രെഡി കാല്ടാഗിറോന് പറഞ്ഞു.

മണിക്കൂറില്‍ 22,920 കിലോഗ്രാം മീഥേന്‍ ചോര്‍ച്ചയാണ് ഉണ്ടാകുന്നതെന്ന് GHGSat ലെ ഗവേഷകര്‍ കണ്ടെത്തി. നാല് വിള്ളല്‍ പോയിന്റുകളില്‍ ഒന്നില്‍ നിന്നുള്ള ചോര്‍ച്ച നിരക്കാണിത്. ഇത് ഓരോ മണിക്കൂറിലും ഏകദേശം 630,000 പൗണ്ട് കല്‍ക്കരി കത്തുന്നതിന് തുല്യമാണെന്നും GHGSat പ്രസ്താവനയില്‍ പറഞ്ഞു. ”ഈ നിരക്ക് വളരെ ഉയര്‍ന്നതാണെന്ന് കമ്പനി പറഞ്ഞു. എത്രയും വേഗം മീഥേന്‍ ഉദ്വമനം കണ്ടെത്തുന്നതിനും തടയുന്നതിനും കമ്പനികളെ സഹായിക്കുമെന്നാണ് ഗവണ്മെന്റ് പ്രതീക്ഷിക്കുന്നത്.
റഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് ഒഴുകുന്ന നോര്‍ഡ് സ്ട്രീം ഗ്യാസ് പൈപ്പ്ലൈനുകളില്‍ പെട്ടെന്നുണ്ടായ ചോര്‍ച്ചയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്. ചോര്‍ച്ച റഷ്യന്‍ നിര്‍മിതിയാണെന്നും ഭീകരാക്രമണമാണെന്നും യുക്രെയ്ന് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു. ചോര്‍ച്ച അട്ടിമറിയാണെന്ന് പോളണ്ടിലെയും ഡെന്മാര്ക്കിലെയും നേതാക്കളും വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചു. അട്ടിമറിയാണെന്ന് സംശയിക്കുന്നതായി യൂറോപ്യന്‍ യൂണിയൻ വിദേശകാര്യ നയ മേധാവി ജോസപ് ബൊറെല്‍, നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് എന്നിവര്‍ പറഞ്ഞു.
