സസ്കാറ്റൂൺ : ഞായറാഴ്ച രാവിലെ സിറ്റി സെന്റർ ചർച്ചിന് പുറത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി സസ്കാറ്റൂൺ പോലീസ് സർവീസ് അറിയിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്നും പോലീസ് വ്യക്തമാക്കി.
രാവിലെ 8:30 ഓടെ പാരാമെഡിക്കുകളും പോലീസ് ഉദ്യോഗസ്ഥരുമാണ് മരവിച്ച മൃതദേഹം കണ്ടെത്തിയതെന്ന് സസ്കറ്റൂൺ പോലീസിന്റെ വക്താവ് പറഞ്ഞു. മരണത്തെക്കുറിച്ചുള്ള അന്വേഷണം സസ്കച്ചുവൻ കൊറോണർ ഓഫീസിന് കൈമാറിയതായി പോലീസ് അറിയിച്ചു.
