ഒട്ടാവ: കഴിഞ്ഞ ദിവസം അവസാനിച്ച G20 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രിയെ ചൈനീസ് പ്രസിഡൻ്റ് ശാസിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ വയറൽ ആയിരുന്നു ഈ വീഡിയോ. ഈ കാര്യത്തിൻ്റെ വസ്തുത എന്താണ്.
കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിൽ നടന്ന G20 രാജ്യങ്ങളുടെ ഉച്ച കോടിയിൽ വച്ചാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങ് ശകാരിച്ച് സംസാരിക്കുന്ന രംഗം ഉണ്ടായത്.
G 20 സമ്മേളനത്തിൽ വച്ച് ചൈനയും കാനഡയും നടന്ന ചർച്ചയുടെ വിശദാംശങ്ങൾ കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് ഷി ജിൻപിങ്ങിനെ ചൊടിപ്പിച്ചത്.
മാധ്യമങ്ങൾ ചർച്ച സംബന്ധിച്ച കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിലെ അതൃപ്തിയാണ് ട്രൂഡോയെ കണ്ടപ്പോൾ ഷി ജിൻപിങ് പ്രകടമാക്കിയത്. ഇരുവരുടെയും സംഭാഷണം വ്യക്തമാകുന്ന രീതിയിൽ ആരോ എടുത്ത വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.