Tuesday, October 6, 2026

വിദേശ ഇടപെടൽ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ആകുന്നതായി മന്ത്രി മെൻഡിസിനോ

Minister Mendicino says that foreign interference is a threat to national security

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിദേശ ഇടപെടലുകളെ ചെറുക്കുന്നതിനുള്ള എല്ലാ ഓപ്ഷനുകളും സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് പൊതു സുരക്ഷാ മന്ത്രി മാർക്കോ മെൻഡിസിനോ.

“നമ്മുടെ സുരക്ഷയ്ക്കും നമ്മുടെ ദേശീയ താൽപ്പര്യങ്ങൾക്കും എതിരായ ഭീഷണികൾ ലഘൂകരിക്കുന്നതിന് ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ച് രാജ്യത്തെ സജ്ജീകരിക്കേണ്ടത് പ്രധാനമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അത് സുതാര്യമായും നിയമത്തിനും ചാർട്ടറിനും അനുസൃതമായി ചെയ്യേണ്ടതുണ്ട്, മാർക്കോ മെൻഡിസിനോ കൂട്ടിച്ചേർത്തു. രാജ്യത്തിന് ഇത്തരം ഭീഷണികളെ ലഘൂകരിക്കാനും പ്രതികരിക്കാനുമുള്ള ചടുലതയും ശേഷിയും ഉണ്ടായിരിക്കുക എന്നത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ സഖ്യകക്ഷികളുമായി യോജിച്ച് ഒരു വിദേശ ഏജന്റ് രജിസ്ട്രി സൃഷ്ടിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുന്നതായി ഈ മാസം ആദ്യം മെൻഡിസിനോ അറിയിച്ചിരുന്നു.

2019-ൽ ടൊറന്റോയിലെ ചൈനീസ് കോൺസുലേറ്റ് ഒരു രഹസ്യ തിരഞ്ഞെടുപ്പ്-ഇടപെടൽ ശൃംഖലയ്ക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. കാനഡയിലെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ധനസഹായം നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒന്റാറിയോ എംപിപിയും കുറഞ്ഞത് 11 ഫെഡറൽ സ്ഥാനാർത്ഥികളും 14 ജീവനക്കാരും ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന നെറ്റ്‌വർക്കിലേക്ക് കോൺസുലേറ്റ് പ്രോക്സികൾ വഴി 250,000 ഡോളർ വിതരണം ചെയ്തതായി മറ്റ് രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!