Wednesday, August 5, 2026

പുതുവര്‍ഷത്തെ വരേറ്റ് ലോകം; എങ്ങും ആഘോഷവും ആവേശവും

The world of New Year's Eve; Celebration and excitement everywhere

പുതുവര്‍ഷത്തെ വരവേറ്റ് ലോകം. പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. വൈകിട്ട് ഇന്ത്യന്‍ സമയം മൂന്നരയോടെയാണ് കിരിബാത്തി ദ്വീപില്‍ ലോകം പുതുവര്‍ഷത്തെ വരവേറ്റത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ടോംഗ, സമോവ ദ്വീപുകളിലും നവവര്‍ഷമെത്തി.

നാലരയോടെ ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് 2023 -നെ വരവേല്‍ക്കുന്ന ആദ്യ പ്രധാന നഗരമായി. ആഘോഷാരവങ്ങളോടെ ലോകത്തെ ആദ്യം വരവേറ്റത് ന്യൂസിലന്‍ഡാണ്. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നഗരം 2023-നെ എതിരേറ്റു.

ഹാര്‍ബര്‍ ബ്രിഡ്ജ് അടക്കമുള്ള പ്രധാന ഇടങ്ങള്‍ എല്ലാം തന്നെ ദീപാലങ്കാരങ്ങളാല്‍ അലംകൃതമായിരുന്നു. സിഡ്നിയും ഏറെ വര്‍ണാഭമായി പുതുവര്‍ഷത്തെ വരവേറ്റു. ഹാര്‍ബര്‍ ബ്രിഡ്ജിലും ഓപ്പെറ ഹൌസ് പരിസരങ്ങളിലുമായി നടന്ന വെടിക്കെട്ടിന് പത്ത് ലക്ഷത്തോളം പേര്‍ സാക്ഷിയായി.

ഇന്ത്യ ഉള്‍പ്പടെ വിവിധരാജ്യങ്ങളില്‍ പുതുവര്‍ഷം പുലരാന്‍ ഇനിയും മണിക്കൂറുകള്‍ മാത്രമാണ് ഉളളത്. കോവിഡ് മഹാമാരിയുടെ നിഴല്‍വീണ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകം മറ്റൊരു പുതുവര്‍ഷത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ്.

പുതുവര്‍ഷത്തോട് അനുബന്ധിച്ച് ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ വലിയ ആവേശത്തോടെയാണ് ബോള്‍ ഡ്രോപ്പ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ചെറിയ രീതിയിലാണ് ഈ ആഘോഷപരിപാടി സംഘടിപ്പിച്ചിരുന്നത്. കോവിഡ് വാക്സിനേഷനും മാസ്‌കും പങ്കെടുക്കുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണവും ഉള്‍പ്പടെ കടുത്ത നിയന്ത്രണങ്ങളും മുന്‍വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ യാതൊരു നിയന്ത്രണവുമില്ലാതെ ആളുകള്‍ക്ക് ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!