ഇന്നലെ പുലർച്ചെ മിൽട്ടണിൽ നിയന്ത്രണം വിട്ട വാഹനം റോഡിൽ നിന്ന് മറിഞ്ഞ് മരത്തിലിടിച്ച് ഒരാൾ മരിച്ചു. ആപ്പിൾബൈയ്ക്കും വാക്കേഴ്‌സ് ലൈനിനുമിടയിൽ ഡെറി റോഡിലാണ് അപകടം നടന്നതെന്ന് ഹാൾട്ടൺ പോലീസ് അറിയിച്ചു.
“ഒരു വെള്ളി നിസ്സാൻ റോഗ് എസ് യു വി ആണ് അപകടത്തിൽ പെട്ടതെന്നും നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡ്‌വേ വിട്ട് മറിഞ്ഞ് മരത്തിൽ ഇടിക്കുകയായിരുന്നുവെന്നും,” പോലീസ് വ്യക്തമാക്കി. ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.
അപകടത്തിൽപ്പെട്ടയാളെക്കുറിച്ചോ അപകടത്തിന്റെ കാരണത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണം ഇപ്പോൾ കൊളിഷൻ റീകൺസ്ട്രക്ഷൻ യൂണിറ്റ് ഏറ്റെടുത്തതായി ഹാൾട്ടൺ പോലീസ് അറിയിച്ചു.
അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 905-825-4747 എന്ന നമ്പറിൽ ബന്ധപ്പെടാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
