Friday, May 29, 2026

പോസ്റ്റ്-സെക്കൻഡറി ട്യൂഷൻ ഫ്രീസ് ഒരു വർഷത്തേക്ക് കൂടി നീട്ടി ഒന്റാരിയോ സർക്കാർ

Ontario government extends post-secondary tuition freeze for another year

പബ്ലിക് കോളേജുകൾക്കും സർവ്വകലാശാലകൾക്കുമുള്ള ട്യൂഷൻ ഫ്രീസ് ഒരു വർഷത്തേക്ക് കൂടി നീട്ടുന്നതായി കോളേജ് ആൻഡ് യൂണിവേഴ്സിറ്റിസ് മിനിസ്റ്റർ ജിൽ ഡൺലോപ്പ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് 2023-24 അധ്യയന വർഷവും പോസ്റ്റ്-സെക്കൻഡറി ട്യൂഷൻ ഫ്രീസ് തുടരുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം പ്രവിശ്യയ്ക്ക് പുറത്തുള്ള ആഭ്യന്തര വിദ്യാർത്ഥികൾക്ക് അവരുടെ ഫീസ് അഞ്ച് സെൻറ് വരെ വർദ്ധിപ്പിക്കാൻ പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളെ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പോസ്റ്റ്-സെക്കൻഡറി സാമ്പത്തിക സുസ്ഥിരതയെക്കുറിച്ച് ഉപദേശം നൽകുന്നതിന് ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നതായും ഡൺലോപ്പ് പ്രഖ്യാപിച്ചു.

2019-20 അധ്യയന വർഷത്തിൽ പ്രോഗ്രസീവ് കൺസർവേറ്റീവ് ഗവൺമെന്റ് ട്യൂഷൻ ഫീസ് 10 ശതമാനം കുറയ്ക്കുകയും തുടർന്ന് നിരക്കുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!