Monday, November 23, 2026

ക്രെഡിറ്റ് ഫസ്റ്റ് നേഷൻ ഓഫ് മിസിസ്സാഗസിൽ ക്യാമ്പിംഗ് ട്രെയിലറിന് തീപിടിച്ച് കുട്ടി മരിച്ചു

Child dies in camping trailer fire on Credit First Nation of Mississaugas

ക്രെഡിറ്റ് ഫസ്റ്റ് നേഷൻ ഓഫ് മിസിസ്സാഗസിലെ ക്യാമ്പിംഗ് ട്രെയിലറിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു കുട്ടി മരിച്ചു. ബ്രാന്റ്‌ഫോർഡിന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ക്യാമ്പിംഗ് ട്രെയിലറിൽ പൂർണ്ണമായി തീപിടിച്ചതായി കണ്ടെത്തി.

അഗ്നിശമന സേനാംഗങ്ങൾക്ക് തീ അണയ്ക്കാൻ കഴിഞ്ഞു. എന്നാൽ തുടർന്ന് നടന്ന പരിശോധനയിൽ ഒരു കൊച്ചുകുട്ടിയെ കണ്ടെത്തുകയും മരിച്ചതായി സ്ഥിരീകരിച്ചതായി ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് അറിയിച്ചു. ക്യാമ്പിംഗ് ട്രെയിലറിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് മുതിർന്നവരും നാല് കുട്ടികളും ഉൾപ്പെടെ മറ്റ് ആറ് പേർ തീപിടിത്തത്തിൽ നിന്നും രക്ഷപ്പെട്ടതായും ഒപിപി റിപ്പോർട്ട് ചെയ്തു.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. തീപിടിത്തത്തെക്കുറിച്ച് ഹാൽഡിമാൻഡ് കൗണ്ടി OPP ക്രൈം യൂണിറ്റിനൊപ്പം ഒന്റാരിയോ ഫയർ മാർഷലിന്റെ ഓഫീസും അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!