Monday, May 4, 2026

വെറും 6 കോടി ബജറ്റോ…ഈ സിനിമയ്‌ക്കോ…? ചോളന്മാര്‍ക്ക് പിന്നാലെ പാണ്ഡ്യ വീരഗാഥ പറയാന്‍ ‘യാതിസൈ’; ട്രെയിലർ

Just 6 crore budget...for this film... 'Yatisai' to tell the Pandya heroic story after the Cholas; Trailer

അഖില സുരേഷ്

അഖില സുരേഷ്ബ്രഹ്മാണ്ഡചിത്രങ്ങള്‍ എന്ന പ്രയോഗം ഇപ്പോള്‍ സര്‍വസാധാരണമായിരിക്കുന്നു. വലിയ മുതല്‍മുടക്കില്‍ വിസ്മയിപ്പിക്കുന്ന കെട്ടിലും മട്ടിലുമുള്ള ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുകയും അണിയറയില്‍ ഒരുങ്ങുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചെറിയ ബജറ്റിലും തിയേറ്റര്‍ അനുഭവം സാധ്യമാക്കുന്ന വമ്പന്‍ പശ്ചാത്തലത്തിലുള്ള ചിത്രം നിര്‍മിക്കാം എന്ന് കാണിച്ചുതരികയാണ് തമിഴില്‍ നിന്നുള്ള ഒരു ചിത്രം. യാതിസൈ എന്ന പേരിലിറങ്ങുന്ന ചിത്രം ഇതിനോടകം തന്നെ ചര്‍ച്ചയായിരിക്കുകയാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യാതിസൈ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. പാണ്ഡ്യരാജവംശത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ട്രെയിലര്‍ കണ്ട ഏവരും അന്വേഷിച്ചത് ചിത്രത്തിന്റെ മുടക്കുമുതലിനേക്കുറിച്ചാണ്. വെറും 5-6 കോടി മാത്രമാണ് യാതിസൈയുടെ ബഡ്ജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ധരണി രാസേന്ദ്രന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രമുഖ താരങ്ങളുടെ നീണ്ടനിരയും ഇല്ല.

ശക്തി മിത്രന്‍, സെയോണ്‍, രാജലക്ഷ്മി, ഗുരു സോമസുന്ദരം, ചന്ദ്രകുമാര്‍, സെമ്മലര്‍ അന്നം, സമര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചക്രവര്‍ത്തിയാണ് സംഗീത സംവിധാനം. അഖിലേഷ് കാത്തമുത്തു ഛായാഗ്രഹണവും രഞ്ജിത് കുമാര്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. കെ.ജെ. ഗണേഷ് ആണ് നിര്‍മാണം. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍കൊണ്ട് ആറുമില്ല്യണിലേറെ പേരാണ് യൂട്യൂബില്‍ യാതിസൈയുടെ ട്രെയിലര്‍ കണ്ടത്.

ചോളരാജവംശത്തേക്കുറിച്ചാണ് മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ പറയുന്നത്. പൊന്നിയിന്‍ സെല്‍വന്‍ 2 എത്തുന്നതിന് ഒരാഴ്ച മുമ്പ് യാതിസൈ തിയേറ്ററുകളിലെത്തും എന്നതാണ് ശ്രദ്ധേയം. പി.എസ്.2 ഏപ്രില്‍ 28-നാണെങ്കില്‍ യാതിസൈ ഏപ്രില്‍ 21-നാണ് പ്രദര്‍ശനത്തിനെത്തുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!