Saturday, August 15, 2026

ദിനോസറുകളെപ്പോലും വേട്ടയാടുന്ന സ്രാവുകൾ! ‘മെഗ് 2 ദ് ട്രെഞ്ചി’ന്റെ ട്രെയിലർ പുറത്തിറങ്ങി

Sharks even hunt dinosaurs! The trailer of 'Meg 2 The Trench' is out

അഖില സുരേഷ്

ജൊനാസ് ടെയ്‌ലർ എന്ന കഥാപാത്രമായി ജേസൺ സ്റ്റഥാം എത്തുന്ന ‘മെഗ് 2 ദ് ട്രെഞ്ച്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 2018ൽ പുറത്തിറങ്ങിയ സയൻസ് ഫിക്‌ഷൻ ചിത്രം ‘ദി മെഗി’ന്റെ രണ്ടാം ഭാഗമാണ് ഇത്.

ആദ്യ ഭാഗത്തേക്കാൾ വളരെ അപകടകാരികളായ സ്രാവുകളാണ് ഇത്തവണ ചിത്രത്തിൽ. ദിനോസറുകളെപ്പോലും വേട്ടയാടുന്ന തരത്തിലുള്ള സ്രാവുകളെയാണ് ട്രെയിലറിൽ കാണാൻ കഴിയുന്നത്.

വാർണർ ബ്രദേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അവർ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.

ക്ലിഫ് കർട്ടിസ്, പേജ് കെന്നഡി, സ്കൈലർ സാമുവൽസ്, സെർജിയോ പെരിസ് എന്നിവരാണ് മറ്റ് താരങ്ങൾ. ബീൻ വീറ്റ്‌ലി ആണ് ചിത്രം സംവിധാനം ചെയ്തത്. ഹാരിസ് സാംബർലൂക്കസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.

ജോനാഥൻ ആമോസ് ആണ് സിനിമ എഡിറ്റ് ചെയ്തത്. ഹാരി ഗ്രെഗ്‌സൺ-വില്യംസ് സംഗീത പകരുന്ന ചിത്രം ഈ വർഷം ഓഗസ്റ്റ് നാലിന് ത്രിഡിയിൽ തിയേറ്ററുകളിലെത്തും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!