Tuesday, April 28, 2026

റഷ്യയില്‍ വെടിമരുന്ന് ഫാക്ടറിയില്‍ വന്‍ സ്ഫോടനം; 4 മരണം; നിരവധി പേര്‍ക്ക് പരിക്ക്

Strong explosion in a Russian ammunition factory, 4 people died and many injured

റഷ്യയില്‍ ചൊവ്വാഴ്ച രാത്രി വെടിമരുന്ന് ഫാക്ടറിയില്‍ തീപിടിച്ച് വന്‍ സ്ഫോടനം. അപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉദ്യോഗസ്ഥരാണ് വിവരം അറിയിച്ചത്.

മോസ്‌കോയുടെ തെക്കുകിഴക്കായി ടാംബോവ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗണ്‍പൗഡര്‍ പ്ലാന്റില്‍ ജോലിക്കിടെ പെട്ടെന്ന് സ്ഫോടനമുണ്ടായതായി ഒരു പ്രസ്താവനയില്‍ പറഞ്ഞു. റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ 12 പേര്‍ക്ക് പരിക്കേറ്റതായും അവരില്‍ നാല് പേര്‍ മരിച്ചതായും ടാംബോവ് ഗണ്‍പൗഡര്‍ പ്ലാന്റ് അറിയിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും ജീവനക്കാരാണ്.

പൊട്ടിത്തെറിക്ക് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്ന് പ്ലാന്റ് അറിയിച്ചു. എന്നിരുന്നാലും, താംബോവ് ഗവര്‍ണര്‍ മാക്‌സിം യെഗോറോവ് ഒരു ഭീകരാക്രമണം നിഷേധിച്ചു. അതേസമയം, സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി അന്വേഷണ സമിതി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!