Tuesday, October 27, 2026

വനവാസം കഴിഞ്ഞ് വിദ്യ; പതിനാല് ദിവസം ജയില്‍വാസം

Vidya was remanded for 14 days

വ്യാജരേഖ സമര്‍പ്പിച്ച കേസില്‍ അറസ്റ്റിലായ കെ വിദ്യയെ കോടതി റിമാന്റ് ചെയ്തു. ജൂലൈ 6വരെയാണ് കേസില്‍ വിദ്യയെ റിമാന്റ് ചെയ്തിട്ടുള്ളത്. മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 14 ദിവസത്തേക്കാണ് വിദ്യയെ റിമാന്റ് ചെയ്തിരിക്കുന്നത്. പോലീസിന്റെ ആവശ്യപ്രകാരം രണ്ട് ദിവസം ചോദ്യം ചെയ്യലിനായി കോടതി കസ്റ്റഡി അനുവദിച്ചിട്ടുണ്ട്. ഈ മാസം 24ന് കോടതി വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിച്ചിട്ടുണ്ട്്.

ഇന്നലെ പോലീസ് പിടിയിലായ വിദ്യയെ ഇന്ന് അഗളി ഡിവൈഎസ്പി ഓഫീസില്‍ നിന്നാണ് കോടതിയില്‍ ഹാജരാക്കിയത്. താന്‍ വ്യാജരേഖ ചമച്ചിട്ടില്ലെന്നും, നിയമ പരമായി മുന്നോട്ട് പോകുമെന്നും കോടതിയില്‍ കൊണ്ടുപോകും വഴി കെ വിദ്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!