Monday, October 19, 2026

70 മില്യൺ ഡോളർ ലോട്ടോ മാക്സ് ജാക്ക്‌പോട്ട്; ടിക്കറ്റ് കാലാവധി ഇന്ന് രാത്രി 10.30 വരെ മാത്രം

$70 Million Lotto Max Jackpot; Tickets are valid till 10.30pm tonight

ടൊറന്റോ : കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന, 70 മില്യൺ ഡോളറിന്റെ ലോട്ടോ മാക്‌സ് ജാക്ക്‌പോട്ട് ക്ലെയിം ചെയ്യാനുള്ള കാലാവധി ഇന്ന് അവസാനിക്കും. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ക്ലെയിം ചെയ്യപ്പെടാത്ത ടിക്കറ്റായിരിക്കും ഇതെന്ന് ഒന്റാരിയോ ലോട്ടറി ആൻഡ് ഗെയിമിംഗ് കമ്മീഷൻ (OLG) വക്താവ് ടോണി ബിടോണ്ടി പറഞ്ഞു. ഇന്ന് രാത്രി 10:30 ന് ടിക്കറ്റ് കാലഹരണപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഇതുവരെ 1,800 പേർ വിജയികളാണെന്ന് അവകാശവാദം ഉന്നയിച്ച് എത്തിയിട്ടുണ്ടെന്നും ഇവരിൽ 800 പേർ ടിക്കറ്റ് നഷ്ടപ്പെട്ടതായി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ടോണി ബിടോണ്ടി പറഞ്ഞു. എന്നാൽ, ഇതുവരെ ശരിയായ ഉടമസ്ഥർ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബമ്പർ നേടിയ ടിക്കറ്റ് നഷ്ടപ്പെട്ടതായി കരുതുന്നവർക്ക് വിജയിയാകാൻ കഴിയുമോ എന്ന് പരിശോധിക്കാൻ സുരക്ഷാ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്ന അവസാനദിവസമായ ഇന്നും കൂടി OLG-യുമായി 1-800-387-0098 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ബിടോണ്ടി അറിയിച്ചു.

ഒന്റാരിയോയിലെ സ്കാർബറോയിലുള്ള ഒരു അംഗീകൃത ലോട്ടറി റീട്ടെയിലറിൽ നിന്നാണ് ടിക്കറ്റ് വിറ്റിട്ടുള്ളതെന്നും OLG റിപ്പോർട്ട് ചെയ്തു. 8, 19, 22, 41, 42, 46, 47 ബോണസ് 1 എന്നിവ നമ്പറിലുള്ള ടിക്കറ്റാണ് ലോട്ടോ മാക്‌സ് നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടത്.

നിയമങ്ങൾ അനുസരിച്ച്, വിജയിക്ക് അവരുടെ സമ്മാനം ക്ലെയിം ചെയ്യാൻ നറുക്കെടുപ്പ് തീയതി മുതൽ ഒരു വർഷം വരെയാണ് കാലാവധി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!