അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തിന് ഒരു ദിവസം മുമ്പ് ഫിലാഡല്‍ഫിയയില്‍ വെടിവയ്പ്പ്. തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ നാല് പേര് മരിച്ചു. അതേ സമയം മറ്റുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട് പ്രകാരം പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തു.
പ്രതിയെ പിടികൂടിയതായും ബാലിസ്റ്റിക് വസ്ത്രം ധരിച്ചിരുന്നതായും പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് തോക്കും കണ്ടെടുത്തു. രണ്ട് കൗമാരക്കാരും വെടിവെപ്പിന് ഇരയായതായി എന്‍ക്വയററും എബിസി ന്യൂസും റിപ്പോര്‍ട്ട് ചെയ്തു.
ആറ് പേരെ പെന്‍ പ്രെസ്ബിറ്റീരിയന്‍ മെഡിക്കല്‍ സെന്ററിലേക്കും രണ്ട് പേര് ഫിലാഡല്‍ഫിയയിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് വക്താവ് ജാസ്മിന് റെയ്ലി പറഞ്ഞു.
