Monday, November 23, 2026

ജീവനക്കാരുടെ കുറവ്; സാനിച് പെനിൻസുല ആശുപത്രി അത്യാഹിതവിഭാഗം രണ്ട് മാസത്തേക്ക് അടച്ചിടുന്നു

Shortage of staff; Saanich Peninsula Hospital's emergency department is closing for two months

വാൻകൂവർ ഐലൻഡ് : ജീവനക്കാരുടെ കുറവ് മൂലം സാനിച് പെനിൻസുല ആശുപത്രിയിലെ അത്യാഹിത വിഭാഗം അടുത്ത രണ്ട് മാസത്തേക്ക് രാത്രികാലങ്ങളിൽ അടച്ചിടുമെന്ന് വാൻകൂവർ ഐലൻഡ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. രാത്രികാല സേവന സമയം കുറയ്ക്കുന്നത് രോഗികൾക്ക് ഏറ്റവും ആവിശ്യമുള്ള സമയങ്ങളിൽ ഫിസിഷ്യൻ, നഴ്സിംഗ്, ലബോറട്ടറി ടെക്നീഷ്യൻമാർ, മെഡിക്കൽ ഇമേജിംഗ് സ്റ്റാഫ് എന്നിവരുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന് ഐലൻഡ് ഹെൽത്ത് അതോറിറ്റി അറിയിച്ചു.

അടച്ചിടിൽ നാളെ രാത്രി ആരംഭിക്കുമെന്നും കുറഞ്ഞത് സെപ്റ്റംബർ 4 വരെ നീണ്ടുനിൽക്കുകയും ചെയ്യുമെന്ന് ഐലൻഡ് ഹെൽത്ത് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, അത്യാഹിത വിഭാഗം രാവിലെ 7 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. സാധാരണ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണിവരെ ശരാശരി 13 രോഗികളാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തുന്നതെന്ന് ആരോഗ്യ അതോറിറ്റി പറയുന്നു.

രാത്രിയിൽ മെഡിക്കൽ എമർജൻസി അനുഭവപ്പെടുന്ന രോഗികൾക്ക് 911 എന്ന നമ്പറിൽ വിളിക്കുകയോ അല്ലാത്തപക്ഷം റോയൽ ജൂബിലി ഹോസ്പിറ്റലിലേക്കോ വിക്ടോറിയ ജനറൽ ആശുപത്രിയിലേക്കോ പോകണം. രോഗികളെ ഉചിതമായ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കാൻ പ്രോട്ടോക്കോളുകൾ നിലവിലുണ്ടെന്നും ഐലൻഡ് ഹെൽത്ത് അറിയിച്ചു.

സാനിച് പെനിൻസുല ആശുപത്രിയിലെ മറ്റ് എല്ലാ കിടത്തിച്ചികിത്സ സേവനങ്ങളും സാധാരണ നിലയിൽ തുടരുമെന്നും ഹെൽത്ത് അതോറിറ്റി പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!