Tuesday, November 3, 2026

ഗ്രീക്ക് റോഡ്സ് ഐലന്‍ഡില്‍ കാട്ടുതീ പടരുന്നു; 30,000 പേരെ ഒഴിപ്പിച്ചു

30,000 people evacuated as wildfires rage in Greek Rhodes Island

ഗ്രീക്ക് ദ്വീപായ റോഡ്സില്‍ അനിയന്ത്രിതമായി കാട്ടുതീ പടരുന്നതിനെ തുടര്‍ന്ന് പ്രദേശവാസികളും വിനോദസഞ്ചാരികളും ഉള്‍പ്പെടെ 30,000 പേരെ ഒഴിപ്പിച്ചു. കാട്ടുതീ ഭീഷണി നേരിടുന്ന 30,000 പേരെ ശനിയാഴ്ച സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഗ്രീക്ക് ദ്വീപായ റോഡ്സിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിനോദസഞ്ചാരികളെയും ചില നാട്ടുകാരെയും ദ്വീപിലെ ജിമ്മുകളിലേക്കും സ്‌കൂളുകളിലേക്കും ഹോട്ടല്‍ കോണ്‍ഫറന്‍സ് സെന്ററുകളിലേക്കമാണ് മാറ്റിയത്.
ദ്വീപിന്റെ തെക്ക്-കിഴക്കന്‍ ഭാഗത്തുള്ള കിയോട്ടറി, ലാര്‍ഡോസ് പ്രദേശങ്ങള്‍ക്ക് സമീപമുള്ള ബീച്ചുകള്‍ക്ക് സമീപം കോസ്റ്റ്ഗാര്‍ഡ് കപ്പലുകളും 30-ലധികം സ്വകാര്യ ബോട്ടുകളും ആളുകളെ ഒഴിപ്പിക്കുന്ന ഓപ്പറേഷനില്‍ പങ്കെടുത്തു.

12-ലധികം ഹോട്ടലുകളില്‍ നിന്ന് ഏകദേശം 10,000 വിനോദസഞ്ചാരികളെ കാല്‍നടയായി ഒഴിപ്പിച്ചു, കുറഞ്ഞത് 2,000 വ്യക്തികളെ കടല്‍ വഴി രക്ഷപ്പെടുത്തിയതായി സിഎന്‍എന്‍ ഗ്രീസിന്റെ റിപ്പോര്‍ട്ട് പറയുന്നു. ,500-ലധികം പേരെ സുരക്ഷിതമായ ബീച്ചിലേക്ക് മാറ്റിയതായി കോസ്റ്റ്ഗാര്‍ഡ് സ്ഥിരീകരിച്ചു. ഒഴിപ്പിച്ചവരെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ദ്വീപിലെ ഹോട്ടലുകളിലുമായാണ് പാര്‍പ്പിച്ചിരിക്കുന്നത്.

അതെസമയം പടരുന്ന കാട്ടുതീ നിയന്ത്രമവിധേയമാക്കാനുളള ശ്രമത്തിലാണ് അഗ്നിശമനസേനാംഗങ്ങള്‍. എട്ട് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാഗംങ്ങളും എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇസ്രായേല്‍, ജോര്‍ദാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളും സേനയെ അയച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!