Tuesday, August 4, 2026

വിദ്യാര്‍ത്ഥിനിയെ തലയ്ക്കടിച്ചുകൊന്ന പ്രതി പിടിയില്‍

Accused who killed the student in the head arrested

വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ തലയ്ക്കടിച്ച് കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ഡല്‍ഹിയിലെ മാളവ്യ നഗര്‍ അരബിന്ദോ കോളേജിന് സമീപത്തെ പാര്‍ക്കിലാണ് കൊലപാതകം നടന്നത്. ഡല്‍ഹി കമലാ നെഹ്‌റു കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട നര്‍ഗീസ്. പ്രതി ഇര്‍ഫാന്‍ സംഭവ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.

കൊല്ലപ്പെട്ട നര്‍ഗീസും, ഇര്‍ഫാനും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന്, നര്‍ഗീസ് ബന്ധത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതാണ് ഇര്‍ഫാനെ പ്രകോപിപ്പിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് പോലീസ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!