Tuesday, November 3, 2026

കാട്ടുതീ നിയന്ത്രണാതീതം; ബ്രിട്ടിഷ് കൊളംബിയയിലെ ഓസോയൂസിൽ ഒഴിപ്പിക്കൽ ഉത്തരവുകൾ നൽകി

Forest fires are out of control; Evacuation orders were issued in Osoyoos, British Columbia

വിക്ടോറിയ : കാട്ടുതീ നിയന്ത്രണാതീതമായതിനാൽ ബ്രിട്ടിഷ് കൊളംബിയയിലെ ഓസോയൂസിൽ നിന്നും നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു. ലോൺ പൈൻ ക്രീക്ക് കാട്ടുതീ എന്നറിയപ്പെട്ടിരുന്ന ഈഗിൾ ബ്ലഫ് കാട്ടുതീ ശനിയാഴ്ച യുഎസ്-കാനഡ അതിർത്തി കടന്നിരുന്നു. യുഎസിൽ 4,000 ഹെക്ടറിലധികം പ്രദേശത്ത് കത്തിപ്പടർന്ന കാട്ടുതീ ഞായറാഴ്ച രാവിലെ കാനഡയുടെ അതിർത്തിയിൽ 885 ഹെക്ടറോളം പ്രദേശത്ത് വ്യാപിച്ചിട്ടുണ്ട്.

നിയന്ത്രണാതീതമായി പടരുന്ന കാട്ടുതീയെ തുടർന്ന് ഒഴിപ്പിക്കുന്ന ആളുകൾക്ക് ഒലിവറിലെ എമർജൻസി ഓപ്പറേഷൻ സെന്ററിൽ സംരക്ഷണം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. 50ഓളം അഗ്നിശമന സേനാംഗങ്ങൾ, സ്ട്രക്ചർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ, ഹെലികോപ്റ്റർ, മറ്റു ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് തീ നിയന്ത്രണവിധേയാക്കാൻ പ്രവർത്തിക്കുന്നതായി ബിസി വൈൽഡ്‌ഫയർ സർവീസ് റിപ്പോർട്ട് ചെയ്തു.

പ്രദേശത്ത് ഡ്രോണുകൾ ഉപയോഗിക്കരുതെന്നും ജലഉപഭോഗം കുറയ്‌ക്കണമെന്നും ഓസോയൂസ് മേയർ സ്യൂ മക്കോർട്ടോഫ് നിർദ്ദേശിച്ചു. കെറെമിയോസിനും ഓസോയൂസിനും ഇടയിലുള്ള ഹൈവേ 3-ന്റെ 47 കിലോമീറ്റർ ഭാഗത്തെ യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരത്തോടെ 40 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കാട്ടുതീ പടർന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോറസ്റ്റ് സർവീസ് വക്താവ് ജെയ്ക് ടോഡ് പറഞ്ഞു. തീപിടിത്തത്തിൽ മൂന്ന് വീടുകളും ഒരു ഷെഡും നശിച്ചതായി അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!