ഓട്ടവ : കാനഡയിലെ അഞ്ച് പ്രവിശ്യകൾ പ്രവിശ്യാ ഇമിഗ്രേഷൻ പ്രോഗ്രാമുകളിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഒന്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, ക്യുബെക്ക്, ന്യൂബ്രൺസ് വിക് , ആൽബർട്ട എന്നീ പ്രവിശ്യകളാണ് സെപ്റ്റംബർ 2 മുതൽ 8 വരെ നടന്ന നറുക്കെടുപ്പുകളിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്.
വിദഗ്ധ തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറുന്നതിനുള്ള ഒരു സുപ്രധാന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവരുവരുടേതായ പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ (പിഎൻപികൾ) ഉണ്ട്. ഇവയിലൂടെ അർഹരായ സ്‌കിൽഡ് വർക്കേഴ്സിനെയും ബിസിനസ്സുകാരെയും കാനഡയിൽ സ്ഥിരതാമസത്തിനായി ഓരോ പ്രവിശ്യകളും ശുപാർശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും ജനസംഖ്യ, തൊഴിൽമേഖലയിലെ ആവിശ്യങ്ങൾ എന്നിവ മുൻനിർത്തിയാണ് പ്രൊവിൻഷ്യൽ നോമിനേഷൻ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്.
പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന എക്സ്പ്രസ്സ് എൻട്രി അപേക്ഷകർക്ക് 600 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) പോയിന്റുകൾ അധികമായി ലഭിക്കും. തുടർന്ന് വരുന്ന എക്സ്പ്രസ്സ് എൻട്രി നറുക്കെടുപ്പിൽ ഈ ഉദ്യോഗാർത്ഥികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ഇൻവിറ്റേഷൻ ലഭിക്കുന്നതിന് സഹായകമാകും. അതിനാൽ എക്സ്പ്രസ്സ് എൻട്രി സ്കോർ കുറവുള്ളവർക്കും എളുപ്പത്തിൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രം. എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്തവർക്കും പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.

പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ സെപ്റ്റംബർ 2-8
ഒന്റാരിയോ
സെപ്റ്റംബർ 7-ന്, ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിന്റെ (OINP) എക്സ്പ്രസ് എൻട്രി ഫ്രഞ്ച് സ്പീക്കിംഗ് സ്കിൽഡ് വർക്കർ സ്ട്രീം വഴി 300 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. CRS സ്കോർ 308-434 ഇടയിൽ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
ക്യുബെക്ക്
ഓഗസ്റ്റ് 24 ന് നടന്ന നറുക്കെടുപ്പിന്റെ ഫലങ്ങൾ ക്യുബെക്ക് പുറത്തുവിട്ടു. സ്ഥിരമായ തിരഞ്ഞെടുപ്പിന് അപേക്ഷിക്കാൻ പ്രവിശ്യാ ടാർഗെറ്റുചെയ്‌ത വിവിധ തൊഴിലുകളിൽ നിന്നുള്ള 1000 ഉദ്യോഗാർത്ഥികൾക്ക് ഈ നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ നൽകി. ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 584 സ്കോർ ആവശ്യമായിരുന്നു.

ബ്രിട്ടിഷ് കൊളംബിയ
സെപ്റ്റംബർ 6-ന് നടന്ന ബിസി പിഎൻപിയുടെ മൂന്ന് നറുക്കെടുപ്പിലൂടെ ബ്രിട്ടീഷ് കൊളംബിയ 222 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
സ്‌കിൽഡ് വർക്കേഴ്സ്, അന്തർദേശീയ ബിരുദധാരികൾ, എൻട്രി ലെവൽ, സെമി സ്‌കിൽഡ് ഉദ്യോഗാർത്ഥികൾ എന്നിവർക്കായുള്ള പൊതു നറുക്കെടുപ്പിലൂടെ 160 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. ഇവർക്ക് സ്ട്രീം അനുസരിച്ച് 89 നും 110 നും ഇടയിലുള്ള സ്‌കിൽസ് ഇമിഗ്രേഷൻ രജിസ്‌ട്രേഷൻ സിസ്റ്റം (SIRS) സ്‌കോർ ആവശ്യമായിരുന്നു.
ബാക്കിയുള്ള രണ്ട് നറുക്കെടുപ്പുകൾക്കായി 43 ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റഴ്സിനെയും അസിസ്റ്റൻസുമാർക്കും 19 ആരോഗ്യ പ്രവർത്തകർക്കും ഇൻവിറ്റേഷൻ നൽകി. അവർക്ക് കുറഞ്ഞത് SIRS സ്കോർ 60 ആവശ്യമാണ്.

ന്യൂബ്രൺസ് വിക്
ജൂലൈയിലെ ന്യൂബ്രൺസ് വിക് എക്‌സ്‌പ്രസ് എൻട്രി പ്രോഗ്രാമിലൂടെ ന്യൂബ്രൺസ് വിക് 259 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഈ ആഴ്ച മാത്രമാണ് പ്രവിശ്യ ഈ ഫലങ്ങൾ പുറത്തുവിട്ടത്.
മൂന്നു സ്ട്രീമുകളിലായി നടന്ന നറുക്കെടുപ്പിലൂടെയാണ് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചത്. എൻബി എംപ്ലോയ്‌മെന്റ് കണക്ഷനിലൂടെ 58 പേരെയും എൻബി സ്റ്റുഡന്റ് കണക്ഷനിലൂടെ 130 പേരെയും എൻബി ഒക്യുപേഷൻസ് ഇൻ ഡിമാൻഡ് കണക്ഷനിലൂടെ 71 പേരെയും പ്രവിശ്യ ഇൻവിറ്റേഷൻ നൽകി.
ഐടിഎ ലഭിച്ചവർക്ക് പൂർണ്ണമായ അപേക്ഷ സമർപ്പിക്കാൻ 45 ദിവസമുണ്ട്. ഈ വർഷം ഇതുവരെ, ന്യൂ ബ്രൺസ്‌വിക്ക് 889 എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

ആൽബർട്ട
ഓഗസ്റ്റ് 29-ന് ആൽബർട്ട ജോബ് ഓഫറിനൊപ്പം ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ വഴി 18 എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്ക് ആൽബർട്ട ഇൻവിറ്റേഷൻ നൽകി. അവർക്ക് 300 അല്ലെങ്കിൽ അതിലും ഉയർന്ന CRS സ്കോർ ആവശ്യമായിരുന്നു.
ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാമിന് (എഎഐപി) തിരക്കേറിയ മാസമായിരുന്നു ഓഗസ്റ്റ്. പ്രവിശ്യ എട്ട് വ്യത്യസ്ത നറുക്കെടുപ്പുകൾ നടത്തുകയും 883 എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
