Wednesday, March 18, 2026

പൊതുപ്രവര്‍ത്തകര്‍, ആര്‍സിഎംപി, സൈനികരെയും സൈബര്‍ ആക്രമണം ബാധിച്ചേക്കാം; മുന്നറിയിപ്പുമായി ഫെഡറല്‍ സര്‍ക്കാര്‍

Public service, RCMP, CAF members affected in data breach

പൊതുപ്രവര്‍ത്തര്‍ക്കും ആര്‍സിഎംപിയിലെയും കനേഡിയന്‍ സായുധ സേനയിലെയും അംഗങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി ഫെഡറല്‍ സര്‍ക്കാര്‍.
ഒക്ടോബര്‍ 19-ന് നടന്ന സൈബര്‍ ആക്രമണത്തില്‍ ഇവരുടെ
വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാണെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ബ്രൂക്ക്ഫീല്‍ഡ് ഗ്ലോബല്‍ റീലോക്കേഷന്‍ സര്‍വീസസ് (ബിജിആര്‍എസ്), സിര്‍വ വേള്‍ഡ് വൈഡ് റീലോക്കേഷന്‍ ആന്‍ഡ് മൂവിംഗ് സര്‍വീസസ് എന്നീ
കമ്പനികളിലാണ് സൈബര്‍ ആക്രമണം ഉണ്ടായത്. ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. 1999 മുതല്‍ കമ്പനികള്‍ക്ക് നല്‍കിയിട്ടുളള എല്ലാ സാമ്പത്തികവുമായ വിവരങ്ങളും സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നിട്ടുണ്ടാകാമെന്ന് ട്രഷറി ബോര്‍ഡ് ഓഫ് കാനഡ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ പറഞ്ഞു.

പ്രശ്നം നിരീക്ഷിക്കാന്‍ രണ്ട് കമ്പനികളുമായും കൂടിക്കാഴ്ച നടത്തുകയാണെന്നും സംഭവം കനേഡിയന്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍, പ്രൈവസി കമ്മീഷണറുടെ ഓഫീസ്, ആര്‍സിഎംപി എന്നിവയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു.

ഇരുകമ്പനികളിലെയും ഉപയോക്താക്കളോട് അവരുടെ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ അപ്ഡേറ്റ് ചെയ്യാനും അവരുടെ അക്കൗണ്ടുകളില്‍ എന്തെങ്കിലും അസാധാരണ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടാല്‍ അവരുടെ സാമ്പത്തിക സ്ഥാപനത്തെ ഉടന്‍ അറിയിക്കാനും ലോക്കല്‍ പോലീസുമായി ബന്ധപ്പെടാനും അവരുടെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയോ ഫോണിലൂടെയോ കനേഡിയന്‍ ആന്റി ഫ്രോഡ് സെന്ററുമായി ബന്ധപ്പെടാനും ഫെഡറല്‍ ഗവണ്‍മെന്റ്് ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!