Monday, November 10, 2025

ജോൺ ചൊള്ളബേലിന് കാരോൾട്ടൻ സിറ്റി ലീഡർഷിപ്പ് അവാർഡ്

പി പി ചെറിയാൻ

കാരോൾട്ടൻ (ഡാളസ്) :ഡാളസിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനും മലയാളിയുമായ ജോൺ ചൊള്ളബേലിന് കാരോൾട്ടൻ സിറ്റി ലീഡർഷിപ്പ് അവാർഡ്. മാർച്ച് രണ്ടിനാണ് ജോണിനെ ഈ പ്രത്യേക അവാർഡിനായി കരോൾ സിറ്റി കൗൺസിൽ നോമിനേറ്റ് ചെയ്തത്.

സിറ്റിയുടെ ബഹുമുഖ വളർച്ചയിൽ ജോൺസൺ നൽകിയ വിലയേറിയ സംഭാവനകളും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിസ്വാർഥ സന്നദ്ധ സേവന പ്രവർത്തനങ്ങളുമാണ് ശ്രീ ജോണിന് അവാർഡിന് അർഹനാക്കിയത്.

2010 മുതൽ കാരോൾട്ടൻ സിറ്റിയിൽ കുടുംബസമേതം താമസിച്ചുവരുന്ന ഇദ്ദേഹം ഈ പ്രത്യേക അവാർഡിനു പുറമെ മറ്റു പല അവാർഡുകളും നേടിയിരുന്നു.കാരോൾട്ടൻ.ഫാർമേഴ്സ് ബ്രാഞ്ച് റോട്ടറി ക്ലബ് ബോർഡ് ഓഫീസർ കൂടിയാണ്

കാരോൾട്ടൻ സിറ്റി കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ മേയർ കെവിൻ ഫാൽക്കറിൽ നിന്നും ജോൺ അവാർഡ് ഏറ്റുവാങ്ങി .

കോട്ടയം ഡിസ്ട്രിക്റ്റിലുള്ള ഉഴവൂരിലെ ചൊള്ളമ്പേൽ അവറാച്ചൻ ലില്ലി ദമ്പതികളുടെ മകനാണ് ഷോണി എന്ന് അറിയപ്പെടുന്ന ജോൺ .അമേരിക്കയിലെ യൂണിവേഴ്സ്റ്റിറ്റി ഓഫ് സൗത്തേൺ കാലിഫോർണിയ യിൽ നിന്നും ബിരുദാന്തത ബിരുദം നേടി , ഷോണിയുടെ പത്നി മിറ്റസി ,കൈപ്പുഴ പാലത്തുരുത് തിയോഫിൻ- ലീലാമ്മ ദമ്പതികളുടെ .പുത്രിയാണ്. ലൈല ,അവറാൻ , ഓഷൻ എന്നിവർ മക്കളാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!