Monday, May 25, 2026

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ ആദ്യ കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം വി.ഡി സതീശന്‍ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ച ഇന്ന് നടക്കും. പ്രധാനമന്ത്രിയുടെ ഓഫീസായ സൗത്ത് ബ്ലോക്കില്‍ രാവിലെ 11.15നാണ് നിര്‍ണായകമായ ഈ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ ഔദ്യോഗിക ഡല്‍ഹി സന്ദര്‍ശനമാണിത്.

സംസ്ഥാനത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതിയും കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാവിഷയമാകും. അതോടൊപ്പം കേരളത്തിന് ലഭിക്കാനുള്ള വിവിധ കേന്ദ്ര വിഹിതങ്ങളും സാമ്പത്തിക സഹായങ്ങളും വേഗത്തില്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ദീര്‍ഘകാലമായുള്ള വികസന ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നാണ് വിവരം.

തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം 2.30ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നോര്‍ത്ത് ബ്ലോക്കില്‍ വെച്ച് നടക്കുന്ന ഈ ചര്‍ച്ചയില്‍ സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതിയും ജിഎസ്ടി നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള സാമ്പത്തിക കാര്യങ്ങളും പ്രധാന അജണ്ടയാകും. കേന്ദ്ര മന്ത്രിമാരുമായുള്ള ഈ കൂടിക്കാഴ്ചകള്‍ കേരളത്തിന്റെ വരുംകാല വികസന പദ്ധതികള്‍ക്ക് ഏറെ നിര്‍ണായകമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!