Tuesday, February 17, 2026

ന്യൂജേഴ്‌സി ബാപ്‌സ് വോളണ്ടീയര്‍മാര്‍ സഹായഹസ്തവുമായി പോളണ്ടില്‍

പി.പി. ചെറിയാന്‍

ന്യൂജേഴ്‌സി: ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്നതിനു രൂപീകൃതമായ സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്റെ ന്യൂജേഴ്‌സിയില്‍നിന്നുള്ള വോളണ്ടിയര്‍മാര്‍ യുക്രെയ്‌നില്‍ നിന്നു യുദ്ധഭീതിയില്‍ പാലായനം ചെയ്ത അഭയാര്‍ഥികള്‍ക്ക് കൈതാങ്ങായി പോളണ്ടില്‍.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് ബാപ്‌സ് വോളണ്ടിയര്‍മാര്‍ യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി പോളണ്ടില്‍ എത്തി ചേര്‍ന്നിരിക്കുന്നത്.

ബാപ്‌സിന്റെ ചുമതലയുള്ള സ്വാമി മഹാരാജ് വോളണ്ടിയര്‍മാര്‍ക്ക് നേരത്തെ തന്നെ യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്ക് സഹായമെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വിവിധ മതവിശ്വാസങ്ങളിലുള്ള യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്ക് പ്രത്യേക അടുക്കള സജ്ജമാക്കി സസ്യാഹാരമാണ് വോളണ്ടിയര്‍മാര്‍ ഒരുക്കിയിരിക്കുന്നത്. താത്കാലിക പാര്‍പ്പിട സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പോളണ്ടിന്റെ അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്ന ക്യാന്പില്‍ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ന്യൂജേഴ്‌സി റോബിന്‍ഹല്ലായില്‍നിന്നുള്ള ഒരു സംഘം വോളണ്ടിയര്‍മാരാണ് പോളിസ് നഗരമായ റെസോവില്‍ എത്തിയിരിക്കുന്നത്. അമേരിക്കയില്‍നിന്നും ആദ്യമായാണ് ഒരു ഇന്ത്യന്‍ സംഘടന സഹായ ഹസ്തവുമായി യുക്രയ്ന്‍ അതിര്‍ത്തിയില്‍ സേവനത്തിനെത്തിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!