കീവ് : റഷ്യന്‍ അധിനിവേശത്തിനിടയില്‍ കൊള്ളക്കാരെ പരസ്യമായി അപമാനിച്ച് യുക്രെനിയന്‍ നിവാസികള്‍. തെരുവുകളില്‍ വസ്ത്രം വലിച്ചെറിയപ്പെട്ട നിലയിലും തൂണുകളില്‍ കെട്ടിയിട്ടനിലയിലും കാണപ്പെട്ടത് നിരവധിപേരെ. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം യുക്രൈനിന്റെ തലസ്ഥാന നഗരിയില്‍ കൊള്ളയടിച്ചതിന് ശിക്ഷയായി കുറ്റവാളികളെ വിളക്ക് പോസ്റ്റുകളില്‍ ബന്ധിച്ചിരിക്കുന്ന നിരവധി ചിത്രങ്ങളാണ് പുറത്തുവരുന്നത്.
നിലവിലുള്ള പ്രതിസന്ധി മുതലെടുക്കാന്‍ നോക്കുന്ന നിയമവിരുദ്ധ കുറ്റവാളികള്‍ക്കെതിരെ യുക്രെനിയന്‍ സിവിലിയന്‍മാര്‍ പോരാടുന്നതാണ് കാണിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ആക്രമണം ആരംഭിച്ചതിന് ശേഷം രാജ്യത്തുടനീളം മോഷണം പതിവായതായുള്ള റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. സൂപെര്‍മാര്‍കറ്റുകള്‍, പെട്രോള്‍ പമ്പുകൾ, ബാങ്കുകള്‍ എന്നിവയായിരുന്നു കൊള്ളക്കാരുടെ പ്രധാന മോഷണ കേന്ദ്രങ്ങള്‍. റഷ്യന്‍ അധിനിവേശക്കാരെ ചെറുക്കാന്‍ സായുധ സേനകള്‍ അധിനിവേശം തുടരുമ്പോൾ, യുക്രെനിയന്‍ സിവിലിയന്‍മാര്‍ അവരുടെ സമീപപ്രദേശങ്ങളിലെ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് സ്വയം ഏറ്റെടുക്കുകയായിരുന്നു