ഒട്ടാവ : ബുധനാഴ്ച, ബെഞ്ച്മാർക്ക് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റിന്റെ വില കഴിഞ്ഞ ദിവസത്തെ ട്രേഡിംഗിൽ നിന്ന് ഏകദേശം 11 ശതമാനം ഇടിഞ്ഞ് 110.36 യുഎസ് ഡോളറിൽ ക്ലോസ് ചെയ്തു. ഉക്രെയ്നിലെ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ ക്രൂഡ് ഓയിൽ വിലയിടിവ് രേഖപ്പെടുത്തിയിട്ടും എണ്ണവില കുതിച്ചുയരുന്നു.
ക്രൂഡ് വില കുറയുന്നത് ഡ്രൈവർമാർക്ക് സന്തോഷവാർത്തയാണെന്നും എന്നാൽ പമ്പുകളിലെ വർദ്ധനവിന്റെ നിരക്ക് കുറയ്ക്കാൻ മാത്രമേ ഇത് സഹായിക്കൂ എന്നും GasBuddy.com അനലിസ്റ്റ് പാട്രിക് ഡി ഹാൻ പറയുന്നു.
ചില്ലറ വ്യാപാരികൾ സമീപകാല ചെലവ് വർദ്ധന ഇതുവരെ ഉപഭോക്താക്കളിലേക്ക് പൂർണ്ണമായി കൈമാറിയിട്ടില്ല. അതിനാൽ എണ്ണ വില കുറച്ച് സമയത്തേക്ക് കൂടിക്കൊണ്ടേയിരിക്കും.
നാച്ചുറൽ റിസോഴ്‌സ് കാനഡയുടെ ഡാറ്റ കാണിക്കുന്നത്, പെട്രോളിനു ബുധനാഴ്ച ദേശീയ ശരാശരി റീട്ടെയിൽ വില ലിറ്ററിന് $1.87 ആയിരുന്നു. വാൻകൂവർ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് കൊളംബിയയുടെ ചില ഭാഗങ്ങളിൽ ഈ ആഴ്ച വില ലിറ്ററിന് 2 ഡോളറിലെത്തി.
മോൺട്രിയലും ക്യൂബെക് സിറ്റിയും ഇന്ന് ലിറ്ററിന് $2 എന്ന പരിധി ലംഘിക്കുമെന്ന് ഗ്യാസോലിൻ വില പ്രവചന സൈറ്റ് GasWizard.ca പ്രവചിക്കുന്നു. അതേസമയം ഒന്റാറിയോയിലെ പല സ്ഥലങ്ങളിലും ഗ്യാസ് വില ലിറ്ററിന് $1.90 വരെ ഉയർന്നേക്കാം.