ഒന്റാറിയോ : ഒന്റാറിയോ നിവാസികൾക്കായി കനേഡിയൻ ബ്ലഡ് സർവീസുമായി സഹകരിച്ച് ഒന്റാറിയോ ഹീറോസ് ആൻഡ് സോഷ്യൽ സർവീസ് രക്തദാന കാമ്പെയ്‌നുകൾ നടത്തും.
രക്തത്തിന്റെ ആവശ്യം വർദ്ധിക്കുന്നതിനാൽ, പ്രത്യേകിച്ച് പകർച്ചവ്യാധി തുടരുന്നതിനാൽ ഈ കാമ്പെയ്‌നുകൾ ഒരു തുടർച്ചയായ പരിപാടിയായിരിക്കും. താൽപ്പര്യമുള്ള സന്നദ്ധപ്രവർത്തകർക്ക് അറ്റാച്ച് ചെയ്ത രജിസ്ട്രേഷൻ ഫോം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. സംഭാവനയ്ക്കുള്ള അപ്പോയിന്റ്മെന്റ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്കായി, രജിസ്റ്റർ ചെയ്ത പങ്കാളികളെ ഞങ്ങളുടെ സന്നദ്ധപ്രവർത്തകർ ബന്ധപ്പെടും.
മാർച്ച് 19 ശനിയാഴ്ച്ച എല്ലെസ്മിയർ കമ്മ്യൂണിറ്റി സെന്റർ (20 കനേഡിയൻ Rd സ്കാർബറോ) യിൽ 12.10 പി.എം മുതൽ 12.45 വരെ രക്തദാന കാമ്പയിൻ നടക്കും. തുടർന്ന് മാർച്ച് 26 ശനിയാഴ്ച്ച 12.45 പി.എം മുതൽ 1.10 വരെ മിസിസാഗ ഡോണർ സെന്റർ (765 ബ്രിട്ടാനിയ Rd W – യൂണിറ്റ് 2, മിസിസാഗ) യിലും കാമ്പയിൻ സംഘടിപ്പിച്ചിട്ടുണ്ട്.

പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്യുന്നതിലൂടെ ഈ ലക്ഷ്യത്തെ പിന്തുണയ്ക്കാനും ജീവൻ രക്ഷിക്കാനും നിങ്ങളെ എല്ലാവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. രക്തദാന കാമ്പെയ്‌നുകളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവെയ്ക്കണമെന്നു ഒന്റാറിയോ ഹീറോസ് പ്രവർത്തകർ അറിയിച്ചു. ഒന്റാറിയോ ഹീറോസ് പ്രോഗ്രാമുകളെയും സേവനങ്ങളെയും കുറിച്ച് കൂടുതൽ അറിയാനും ഞങ്ങളോടൊപ്പം സന്നദ്ധസേവനം നടത്താനും ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് www.ontarioheroes.ca സന്ദർശിക്കുക.