ഉക്രൈനെ ലക്ഷ്യം വെച്ച് നീങ്ങിയ ആ കൂറ്റന്‍ വാഹന വ്യൂഹം എവിടെ പോയിമറഞ്ഞു? ഉക്രൈനെ വിറപ്പിച്ചു കടന്നുവന്ന 64 കിലോമീറ്റര്‍ നീളത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രചരിച്ചത്. റഷ്യന്‍ സൈന്യത്തിന് വിചാരിച്ചത്ര വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നില്ലെന്നും സൈന്യം പരാജയത്തോട് അടുക്കുകയാണെന്നുള്ള തരത്തിലും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
ഉക്രൈനെ ലക്ഷ്യം വെച്ച് നീങ്ങിയ ആ കൂറ്റന്‍ വാഹന വ്യൂഹത്തിലെ സൈനികര്‍ക്ക് ഉക്രൈനെ തണുപ്പിനെ അതിജീവിക്കാന്‍ സാധിക്കാതെ തണുത്തുറഞ്ഞ് മരണം സംഭവിച്ചേക്കാം എന്ന് ബാള്‍ട്ടിക് സെക്യൂരിറ്റി ഫൗണ്ടേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഗ്ലെന്‍ ഗ്രാന്റിന ഉദ്ദരിച്ച് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു. ഉക്രൈനിലെ തണുപ്പ് വരും ദിവസങ്ങളില്‍ അസഹ്യമാകും. റഷ്യന്‍ സൈന്യത്തിന്റെ വാഹനങ്ങളുടെ എഞ്ചിന്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതോടെ തണുത്തുറഞ്ഞ് സൈനികര്‍ക്ക് മരണം സംഭവിക്കുകയും ചെയ്യുമെന്ന് ഗ്ലെന്‍ ഗ്രാന്റ് പറയുന്നു.
അതേസമയം അത്തരത്തില്‍ ഒരു അപകടത്തിന് റഷ്യന്‍ സൈനികര്‍ കാത്തിരിക്കില്ലെന്നും അവര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി കാടുകളില്‍ കൂടി നടന്ന് മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഈ റഷ്യന്‍ സൈന്യം ഉക്രൈനില്‍ നിന്ന് 19 മൈല്‍ ദൂരത്താണുള്ളതെന്ന് ഇന്‍ഡിപെന്‍ന്റന്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. കൊടുതണുപ്പാണ് ഉക്രൈന ില്‍ ഇപ്പോള്‍. പല ഭാഗങ്ങളിലും മൈനസ് 10 ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ് താപനില. അടുത്ത ദിവസങ്ങളില്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നാണ് കണക്കാക്കുന്നത്.