Tuesday, May 26, 2026

ചെന്നൈയിൽ എണ്ണ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം; രണ്ട് പേർക്ക് പരുക്ക്

ചെന്നൈ: മണലി വിച്ചൂരിലെ സ്വകാര്യ എണ്ണ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. രണ്ട് അ​ഗ്നിരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരുക്ക്. രാജീവ് ഗാന്ധി നഗറിലെ ‘ശ്രീ സത്യസായി ഓയിൽ ലൂബ്രിക്കൻസ്’ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. സംഭവം നടന്ന ഉടൻ തന്നെ ജീവനക്കാർ സുരക്ഷിതമായി പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

പഴകിയ എണ്ണയും ലൂബ്രിക്കന്റുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിൽ നിന്ന് പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. ഓയിൽ കാനുകൾ പൊട്ടിത്തെറിച്ചതോടെ തീ നിയന്ത്രിക്കുന്നതിനും രക്ഷാപ്രവർത്തനത്തിനും തടസമായി. കനത്ത പുക ശ്വസിച്ചതിനെ തുടർന്ന് രണ്ട് അ​ഗ്നിരക്ഷാ ഉദ്യോ​ഗസ്ഥർ ബോധരഹിതരായി. ഉദ്യോ​ഗസ്ഥരുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. മണലി, എന്നൂർ, തിരുവൊട്ടിയൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. മണലി ന്യൂ ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!