ഇന്ത്യന്‍ സൂപ്പര്‍സോണിക് മിസൈല്‍ സിര്‍സയില്‍ നിന്ന് പറന്നുയര്‍ന്ന് പാകിസ്ഥാനില്‍ 124 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് പതിച്ചതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. മിസൈല്‍, 40,000 അടി ഉയരത്തില്‍ കുതിച്ചുകയറുകയും ഇന്ത്യന്‍, പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയിലെ യാത്രാ വിമാനങ്ങളെയും സാധാരണക്കാരെയും സ്വത്തുക്കളെയും അപകടത്തിലാക്കുകയും ചെയ്തതായും അവര്‍ പറയുന്നു.
പാകിസ്ഥാൻ സായുധ സേനയുടെ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഡയറക്ടര്‍ ജനറല്‍ മേജര്‍ ബാബര്‍ ഇഫ്തിഖര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആദ്യ ഗതിയിൽ നിന്ന്, വസ്തു പെട്ടെന്ന് പാകിസ്ഥാൻ പ്രദേശത്തേക്ക് കുതിച്ചു വ്യോമാതിർത്തി ലംഘിച്ചു, ഒടുവിൽ മിയാൻ ചന്നുവിനു സമീപം പതിച്ചു, എന്നാൽ, ഈ സംഭവം വലിയ വ്യോമയാന ദുരന്തത്തിനും ഭൂമിയിൽ സാധാരണക്കാരുടെ മരണത്തിനും കാരണമായേക്കാമെന്ന് അദ്ദേഹം വെളിപ്പെടുത്തി.അതിവേഗ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ വ്യോമയാന വിദഗ്ധർ ഇപ്പോഴും പരിശോധിച്ചുവരികയാണ്.