Wednesday, January 21, 2026

യുക്രൈനിലെ യുദ്ധമേഖലയിൽ നിന്നും കൂടുതൽ മലയാളികൾ കൊച്ചിയിലെത്തി

കൊച്ചി:യുക്രൈനിലെ യുദ്ധമേഖലയിൽ നിന്നും കൂടുതൽ മലയാളികൾ കൊച്ചിയിലെത്തി. 165 വിദ്യാർഥികൾ അടക്കം 180 പേർ ഇന്നലെ രാത്രി ചാർട്ടേഡ് വിമാനത്തിൽ മാത്രം കൊച്ചിയിലെത്തി. മലയാളി യുവാവും ഭാര്യയായ യുക്രേനിയൻ യുവതിയും ഇവരുടെ കുഞ്ഞും യാത്രാ സംഘത്തിലുണ്ടായിരുന്നു.

യുദ്ധം രൂക്ഷമായ സുമിയിൽ നിന്നുള്ള 172 പേരും ഗാർക്കീ വിൽ നിന്നെത്തിയ എട്ടു പേരും ഉൾപ്പെടെ 180 പേരാണ് ഇന്നലെ രാത്രിയോടെ ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിലെത്തിയത്. യുദ്ധഭൂമിയിൽ നിന്നെത്തിയ നാൽപ്പത്തിയൊന്ന് പേർ മറ്റ് വിമാനങ്ങളിലായും ഇന്നലെ കൊച്ചിയിലെത്തി. അവസാന ദിവസങ്ങളിൽ യുദ്ധം രൂക്ഷമായത് പ്രയാസങ്ങളുണ്ടാക്കിയെങ്കിലും നാട്ടിലെത്തിയത് ആശ്വാസമായതായി വിദ്യാർഥികൾ പ്രതികരിച്ചു

യുക്രൈനിലെ യുദ്ധമുഖത്ത് നിന്ന് ഭാര്യയ്ക്കും കൈക്കുഞ്ഞിനും ഒപ്പം തിരിച്ചെത്തിയതിന്റെ സന്തോഷത്തിലായിരുന്നു എറണാകുളം സ്വദേശി റമീഷ് ജോസഫ്. ആലപ്പുഴ സ്വദേശിയായ റമീഷിന്റെയും യുക്രൈൻ സ്വദേശിയായ വിക്ടോറിയയുടെയും പ്രണയ വിവാഹം നടന്നത് മൂന്ന് വർഷം മുൻപാണ്. കൈക്കുഞ്ഞുമായി യുക്രെയ്നിൽ നിന്ന് ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് ഒപ്പമാണ് ഇരുവരും ഡൽഹിയിൽ തിരിച്ച് എത്തിയത്. കേരളത്തിലെത്തിയതിലുള്ള സന്തോഷം വിക്ടോറിയയും പങ്ക് വെച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!