Sunday, December 7, 2025

EPL | പ്രീമിയർ ലീഗിൽ ലിവർപൂളിന് ജയം , റെക്കോഡുകൾ സ്വന്തമാക്കി മുഹമ്മദ് സലാ

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം.ബ്രൈറ്റണെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. 19-ാം മിനിറ്റില്‍ ലൂയിസ് ഡയസ് ആദ്യ ഗോള്‍ നേടി. 61-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍താരം മുഹമ്മദ് സലാ ഗോള്‍പ്പട്ടിക തികച്ചു .

ഈ ഗോളോടെ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശേഷം 2000 ഗോള്‍ തികയ്ക്കുന്ന ക്ലബ്ബാകാനും ലിവര്‍പൂളിന് കഴിഞ്ഞു. യുണൈറ്റഡിന് 2172 ഉം ലിവര്‍പൂളിന് 2000 ഉം ഗോളുകളാണുള്ളത്. ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്‍റ് വ്യത്യാസം മൂന്നാക്കാനും ലിവര്‍പൂളിനായി. 28 കളിയില്‍ സിറ്റിക്ക് 69 ഉം ലിവര്‍പൂളിന് 66 ഉം പോയിന്‍റുണ്ട്. സീസണില്‍ 10 കളി ആണ് ബാക്കിയുള്ളത്. അതേസമയം മത്സരത്തിനിടെ സലായ്ക്ക് പരിക്കേറ്റതില്‍ ലിവര്‍പൂളിന് ആശങ്കയാണ്.

അതേസമയം, ബ്രൈറ്റണിനെതിരായ ഗോള്‍നേട്ടത്തോടെ കരിയറില്‍ മറ്റൊരു റെക്കോഡ് സ്വന്തമാക്കി സലാ. ക്ലബ്ബിനായി കൂടുതല്‍ ഗോളുകളില്‍ പങ്കാളിയാകുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് തേടിയത്തിയത്. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി 184 കളിയില്‍ 161 ഗോളുകളിലാണ് സലാ പങ്കാളിയായത്. 117 ഗോള്‍ നേടിയ സലായുടെ പേരില്‍ 44 അസിസ്റ്റുകളുണ്ട്.

212 ഗോളുകളില്‍ പങ്കാളിയായ ഇതിഹാസ താരം സ്റ്റീവന്‍ ജെറാര്‍ഡിന്‍റെ പേരിലാണ് ക്ലബ് റെക്കോര്‍ഡ്. 504 മത്സരങ്ങളിലായി 120 ഗോള്‍ നേടിയ ജെറാര്‍ഡ് 92 ഗോളിന് വഴിയൊരുക്കി. ഈ ഗോളോടെ സീസണില്‍ 20 പൂര്‍ത്തിയാക്കി. ലിവര്‍പൂലിലെ അഞ്ച് സീസണില്‍ നാലാം തവണയാണ് സലാ 20 ഗോളുകള്‍ തികയ്ക്കുന്നത്. 2017ലാണ് ഈജിപ്ഷ്യന്‍ താരം ലിവര്‍പൂളില്‍ ചേര്‍ന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!