ദുബായ് : നൂറ ബിൻത് ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരി അന്തരിച്ചു. രാജകുമാരിയുടെ നിര്യാണത്തിൽ സൗദി അറേബ്യയിലെ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം അറിയിച്ചു.
വൈസ് പ്രസിഡന്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും അനുശോചനം രേഖപ്പെടുത്തി.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു പ്രാർത്ഥനയ്ക്ക് ശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ സൗദി രാജകുടുംബത്തിന്റെ മയ്യിത്ത് നമസ്‌കാരം നടക്കും.