സസ്‌കറ്റൂൺ പാലത്തിൽ നിന്ന് നദിയിൽ ചാടിയ ആളുടെ മൃദദേഹം കണ്ടെടുത്തു. ചാടി 14 ദിവസത്തിന് ശേഷം സൗത്ത് സസ്കച്ചുവൻ നദിയിൽ നിന്നാണ് കണ്ടെടുത്തത്. മിസ്താവാസിസ് നെഹിയാവക് നാഷനിൽ നിന്നുള്ള 27 കാരനായ നഥാനിയേൽ ബിയറിനാണ് മരിച്ചത്. കമ്മ്യൂണിറ്റി അംഗങ്ങളുടെയും ഓർഗനൈസേഷനുകളുടെയും സഹായത്തോടെ നടന്ന 14 ദിവസത്തെ തിരച്ചിലിനൊടുവിലാണ് നൃദദേഹം കണ്ടെത്തിയത്.
പ്രിൻസ് ആൽബർട്ട് ഗ്രാൻഡ് കൗൺസിലിന്റെ സെർച്ച്, റെസ്ക്യൂ ആൻഡ് റിക്കവറി (പിഎജിസി-എസ്ആർആർ) ടീമും ഹട്ടേറിയൻ എമർജൻസി അക്വാട്ടിക് റെസ്‌പോൺസ് ടീമും (ഹാർട്ട്) സസ്‌കറ്റൂൺ ഫയർ ഡിപ്പാർട്ട്‌മെന്റിന് തിരച്ചിലിൽ പിന്തുണ നൽകി. മൃതദേഹം വീണ്ടെടുക്കാൻ അവരുടെ സെർച്ച്, റെസ്ക്യൂ, റിക്കവറി ടീമിനെ ഉപയോഗിക്കുന്നതിന് മിസ്താവാസിസ് നെഹിയാവക് നേഷൻ മേധാവി PAGC-യെ ബന്ധപ്പെട്ടു.
തന്റെ കമ്മ്യൂണിറ്റിയിൽ ഉള്ള ഒരംഗത്തിനെ തിരയുവാൻ പിഎജിസി, ഹാർട്ട് ടീമുകൾ, മറ്റെല്ലാ സന്നദ്ധപ്രവർത്തകർ എന്നിവരിൽ നിന്നും ലഭിച്ച സഹായത്തിന് താൻ അങ്ങേയറ്റം നന്ദിയുള്ളവനാണെന്ന് മിസ്താവാസിസ് ചീഫ് പറഞ്ഞു.