ഏഷ്യയിലെയും യൂറോപ്പിലെയും അമേരിക്കയിലെയും ചില ഭാഗങ്ങളില്‍ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് ആശങ്കകളോടെയാണ് ലോകം നോക്കിക്കാണുന്നത്. ഭയക്കേണ്ട സാഹചര്യം രൂപപ്പെട്ടിട്ടില്ലെങ്കിലും മുന്‍കരുതലോടെയാണ് ഈ രാജ്യങ്ങളൊക്കെ പുതിയ സാഹചര്യത്തെ സമീപിക്കുന്നത്.
നിലവിലെ സ്ഥിതിഗതികള്‍ ഓരോ പ്രദേശത്തിനും ഓരോ രാജ്യത്തിനും വ്യത്യസ്തമാണെന്നാണ് വിദഗ്ധര്‍ പറയുന്നു. ഒമിക്രോണ്‍ വ്യാപനത്തിലുള്ള കാലതാമസം, ബിഎ.2 വകഭേദത്തിന്റെ വ്യാപനം, കൊവിഡ് നിയന്ത്രണങ്ങളിലെ അലംഭാവം എന്നിവയെല്ലാമാണ് ഇപ്പോള്‍ ചൈനയിലും അമേരിക്കയിലും കേസുകളുടെ വര്‍ദ്ധനവിന് കാരണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.