ചൊവ്വാഴ്ച ഉച്ചയ്ക്ക് യുകെയിലെ പൈൻവുഡ് സ്റ്റുഡിയോയിൽ തീപിടുത്തം ഉണ്ടായി. ഡിസ്നിയുടെ വരാനിരിക്കുന്ന ലൈവ്-ആക്ഷൻ റീമേക്ക് ‘സ്നോ വൈറ്റിന്റെ’ സെറ്റിലാണ് അപകടം.
സിനിമയ്‌ക്കായി സ്റ്റേജ് നിർമ്മാണത്തിനു ഉപയോഗിച്ച ഒരു മരത്തിന് തീപിടിച്ചത് വൻ തീപിടുത്തത്തിന് കാരണമായി. “ചിത്രീകരണമൊന്നും നടന്നിട്ടില്ല,” ഡിസ്നി വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തം ഉണ്ടാകുമ്പോൾ അഭിനേതാക്കളാരും സെറ്റിൽ ഉണ്ടായിരുന്നതായി വ്യക്തമല്ല. പൈൻവുഡ് സെറ്റുകൾക്ക് മറ്റ് രണ്ട് അവസരങ്ങളിൽ തീപിടിച്ചിട്ടുണ്ട്: റിഡ്‌ലി സ്കോട്ടിന്റെ 1984 ലെ ‘ലെജൻഡ്’ എന്ന ചിത്രത്തിന്റെയും 2006 ൽ ബോണ്ട് ചിത്രമായ ‘കാസിനോ റോയൽ’ എന്ന ചിത്രത്തിന്റെയും ചിത്രീകരണത്തിന് ഇടയിലാണ് തീപിടുത്തം ഉണ്ടായത്.