ഫിലിം ഐക്കൺ അർനോൾഡ് ഷ്വാസ്‌നെഗർ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ യുദ്ധം അവസാനിപ്പണമെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോട് അഭ്യർത്ഥിച്ചു. റഷ്യക്കാരോട് ഉക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ച് പുടിൻ കള്ളം പറയുകയാണെന്നും പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്റെ സ്വന്തം അഭിലാഷങ്ങൾക്കായി റഷ്യൻ സൈനികരുടെ ജീവൻ ത്യജിക്കുകയാണെന്നും ആരോപിച്ചു.
“ഇതൊരു നിയമവിരുദ്ധ യുദ്ധമാണ്,” ഷ്വാർസെനെഗർ പറഞ്ഞു. “ലോകം മുഴുവനും അപലപിച്ച യുക്തിരഹിതമായ യുദ്ധത്തിനായി നിങ്ങളുടെ ജീവിതവും കൈകാലുകളും നിങ്ങളുടെ ഭാവിയും ബലിയർപ്പിക്കപ്പെടുന്നു.” ട്വിറ്ററിലും യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്ത വീഡിയോയിൽ ഷ്വാസ്‌നെഗർ പറഞ്ഞു.
“ഉക്രെയ്നിൽ സംഭവിക്കുന്ന മനുഷ്യവിപത്തിനെക്കുറിച്ച്” സഹ പൗരന്മാരെ അറിയിക്കാൻ അദ്ദേഹം റഷ്യക്കാരോട് ആവശ്യപ്പെട്ടു. ഉക്രെയ്‌നിലെ കെട്ടിടങ്ങൾ ബോംബിട്ട് തകർത്തതും ആളുകൾ റഷ്യൻ ഷെല്ലാക്രമണത്തിന് ഇരയാകുന്നതും വീഡിയോയിൽ കാണിച്ചു.
“നിങ്ങൾ ഈ യുദ്ധം ആരംഭിച്ചു. നിങ്ങളാണ് ഈ യുദ്ധത്തിന് നേതൃത്വം നൽകുന്നത്. നിങ്ങൾക്ക് ഈ യുദ്ധം നിർത്താം, തുടർന്ന് അദ്ദേഹം പുടിനെ നേരിട്ട് അഭിസംബോധന ചെയ്തു പറഞ്ഞു.