വടക്കു കിഴക്കൻ ജപ്പാനിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വടക്കു കിഴക്കൻ ജപ്പാൻ പ്രിഫെക്ചർ ഇവാട്ടെയിൽ വെള്ളിയാഴ്ച വൈകി 11.25 നാണ് ഭൂചലനം ഉണ്ടായത്. സുനാമി ഭീഷണി ഇല്ലെന്നു കാലാവസ്ഥ ഏജൻസി അറിയിച്ചു.
വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കാലാവസ്ഥാ ഏജൻസിയും പ്രാദേശിക അധികാരികളും അറിയിച്ചതായി ക്യോഡോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
പ്രിഫെക്ചറിന്റെ വടക്കൻ തീരത്ത് കടലിനടിയിൽ നിന്ന് 18 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് ഏജൻസി പറഞ്ഞു. ഭൂകമ്പത്തിന്റെ തീവ്രത ആദ്യം കണക്കാക്കിയ 5.5 ൽ നിന്ന് പിന്നീട് പരിഷ്കരിച്ചതായി ക്യോഡോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച, വടക്ക്-കിഴക്കൻ ജപ്പാനിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കുറഞ്ഞത് മൂന്ന് പേർ മരിക്കുകയും 180 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് വ്യാപകമായ വൈദ്യുതി തടസ്സത്തിനും ഗതാഗത തടസ്സങ്ങൾക്കും ഫാക്ടറി താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനും കാരണമായി.