ബീജിംഗ്: തകർന്നുവീണ ചൈനീസ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഇതുവരെ കണ്ടെത്താനായില്ല. അപകടം നടന്നിട്ട് പതിനെട്ട് മണിക്കൂർ പിന്നിട്ടു. 123 യാത്രക്കാരും ഒമ്പത് ക്രൂ മെമ്പേഴ്‌സും അടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാൽ അതിലുണ്ടായിരുന്ന യാത്രക്കാരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്.
ഇന്നലെ ഉച്ചയോടെ ദക്ഷിണ ചൈനയിലെ വനപ്രദേശത്തെ മലയിലാണ് വിമാനം തകർന്നു വീണത്. കുൻമിംഗിൽ നിന്ന് ഗ്വാംഗ്ഷൂവിലേക്ക് പുറപ്പെട്ട ദ ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് വിമാനമാണ് ഗ്വാംഗ്ഷി പ്രവിശ്യയിൽ വച്ച് തീപിടിച്ച് തകർന്ന് വീണത്. അപകടത്തിൽ ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം തുടരുകയാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Updated:
ചൈനീസ് വിമാനത്തിലുണ്ടായിരുന്ന 132 പേർ എവിടെ? അപകടം നടന്ന് 18 മണിക്കൂറിന് ശേഷവും ആരെയും കണ്ടെത്താനായില്ല
Advertisement
Stay Connected
Must Read
Related News
