വാഷിംഗ്ടണ്‍: യുക്രെയ്നിലെ റഷ്യന്‍ അധിനിവേശ വിഷയത്തില്‍ ഇന്ത്യക്ക് ‘ചാഞ്ചല്യ’ നിലപാടാണുള്ളതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.റഷ്യയെ എതിര്‍ക്കുന്ന വാഷിംഗ്ടണിന്റെ സഖ്യകക്ഷികളില്‍ ഇന്ത്യ ഒരു അപവാദമാണെന്നും യു. എസ് പ്രസിഡന്റ് ജോ ബൈഡന്‍ തിങ്കളാഴ്ച പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ തള്ളിപ്പറഞ്ഞതിന് നാറ്റോ, യൂറോപ്യന്‍ യൂനിയന്‍, പ്രധാന ഏഷ്യന്‍ പങ്കാളികള്‍ എന്നിവയുള്‍പ്പെടെ യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തെ ബൈഡന്‍ അഭിനന്ദിച്ചു. ഐക്യരാഷ്ട്രസഭയില്‍ റഷ്യയെ അപലപിക്കുന്ന വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നതും റഷ്യയില്‍നിന്നും കുറഞ്ഞ വിലക്ക് ഇന്ധനം വാങ്ങാന്‍ ഒരുങ്ങുന്നതുമാണ് യു.എസിനെ ചൊടിപ്പിക്കുന്നത്. റഷ്യയില്‍നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ എതിർക്കില്ലന്ന് യു.എസ് നേരത്തേ വ്യക്തമാക്കിയിരുന്നു.