അമേരിക്കയിലെ ആദ്യത്തെ വനിതാ സെക്രട്ടറിയും രാഷ്ട്രതന്ത്രജ്ഞയുമായ മഡലീൻ ആൽബ്രൈറ്റ് 84-ാം വയസ്സിൽ കാൻസർ ബാധിച്ച് മരിച്ചുവെന്ന് കുടുംബം ബുധനാഴ്ച അറിയിച്ചു.
മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ 1996-ൽ ആൽബ്രൈറ്റിനെ അമേരിക്കയുടെ ഉന്നത നയതന്ത്രജ്ഞയായി തിരഞ്ഞെടുത്തു. ക്ലിന്റൺ ഭരണത്തിന്റെ അവസാന നാല് വർഷക്കാലം അവർ ആ പദവിയിൽ സേവനമനുഷ്ഠിച്ചു.
അക്കാലത്ത്, യുഎസ് ഗവൺമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കുള്ള വനിതയായിരുന്നു അവർ. ചെക്കോസ്ലോവാക്യ സ്വദേശിയായതിനാൽ അവർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായില്ല.