ന്യൂഡല്‍ഹി: കരസേനയുടെ മധ്യദൂര ഭൂതല- വ്യോമ മിസൈല്‍ പരീക്ഷണം വിജയകരം. ലക്ഷ്യസ്ഥാനം മിസൈല്‍ കൃത്യമായി തകര്‍ത്തതായി ഡിആര്‍ഡിഒ അറിയിച്ചു.
ഒഡീഷയിലെ ബാലസോറിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തിലായിരുന്നു മിസൈല്‍ പരീക്ഷണം. മിസൈല്‍ പ്രതിരോധം ശക്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് മിസൈല്‍ പ്രതിരോധ സംവിധാനം.
രാവിലെ 10.30നായിരുന്നു പരീക്ഷണം. അതിവേഗത്തില്‍ വന്ന ലക്ഷ്യസ്ഥാനത്തെ ദൂരത്ത് വച്ച് തന്നെ കൃത്യമായി മിസൈല്‍ സംവിധാനം പ്രതിരോധിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു.