Thursday, December 11, 2025

എഡ്മണ്ടനിൽ നിന്ന് 14 ടൺ രക്ഷാ ഉപകരണങ്ങൾ ഉക്രെയ്നിലേക്ക് എത്തിച്ചു

14 ടൺ രക്ഷാ ഉപകരണങ്ങളുമായി എഡ്മണ്ടനിൽ നിന്നും യുക്രെയ്നിലേക്കു തിരിച്ച രണ്ട് അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെയുള്ള മൂന്നാളുകൾ തിരിച്ചെത്തി. അഞ്ച് ദിവസത്തെ യാത്രക്കൊടുവിലാണ് പ്രശ്നങ്ങൾ കൂടാതെ തിരിച്ചെത്താനായത്. ഉപകരണങ്ങൾ സംസ്ഥാന അടിയന്തര സേവനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് ഫയർഫൈറ്റർ എയ്ഡ് ഉക്രെയ്നിന്റെ സ്ഥാപകനും ഡയറക്ടറുമായ കെവിൻ റോയലിന്റെ നേതൃത്വത്തിൽ സംഘം സാമഗ്രികളുമായി യാത്ര പുറപ്പെട്ടത്. പ്രശ്നങ്ങളൊന്നും കൂടാതെ ലക്ഷ്യ സ്ഥാനത്തെത്താൻ പറ്റിയതിൽ സന്തോഷമുണ്ടെന്നദ്ദേഹം അറിയിച്ചു. എഡ്മണ്ടൻ അഗ്നിശമന സേനാംഗമായ ഇദ്ദേഹം കഴിഞ്ഞ ദശകത്തിലും ഇതുപോലെ നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!