ടൊറോൻ്റ: ജൂൺ 2-ന് നടക്കുന്ന ഒന്റാറിയോ പൊതുതെരഞ്ഞെടുപ്പിന് 67 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ മാസങ്ങളിലെ അഭിപ്രായ വോട്ടെടുപ്പുകളിൽ ചെറിയ മാറ്റങ്ങൾ കാണിക്കുന്നു. ഏറ്റവും കൂടുതൽ സീറ്റുകൾ നേടാനുള്ള സാധ്യത കണക്കാക്കുന്നത് ഡഗ് ഫോർഡിന്റെ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയാണ്. ഒന്റാറിയോ ലിബറൽ പാർട്ടിയും ഒന്റാറിയോ എൻഡിപിയും രണ്ടാം സ്ഥാനത്തിനായുള്ള കടുത്ത പോരാട്ടത്തിലാണ്.

മെയിൻസ്ട്രീറ്റ് റിസർച്ച് പ്രകാരം പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി പ്രവിശ്യയിലുടനീളം 34 ശതമാനത്തോളം വോട്ടുകൾ പിടിക്കുമെന്നു കണക്കാക്കുന്നു. ലിബറൽ പാർട്ടി 28 ശതമാനവും എൻഡിപി 26 ശതമാനവും നേടുമെന്ന് റിസർച്ചിൽ പറയുന്നു.
ഇപ്‌സോസിന്റെ ഏറ്റവും പുതിയ സർവേയിലെ കണക്കുകളും സമാനമായ സംഖ്യകൾ തന്നെയാണ് കാണിക്കുന്നത്.സർവേ പ്രകാരം പിസികൾക്ക് 38 ശതമാനം വോട്ട് നേടുമെന്ന് പറയുമ്പോൾ ലിബറലുകൾ 28 ശതമാനം വോട്ടു നേടി രണ്ടാം സ്ഥത്തെത്തുമെന്നും 24 ശതമാനവുമായി എൻഡിപി മൂന്നാം സ്ഥാനത്തായിരിക്കുമെന്നും പറയുന്നു. ജിടിഎയിൽ ഇപ്‌സോസിന്റെ കണക്കിൽ 51 ശതമാനം പിന്തുണയോടെ പിസി മുന്നിലെത്തുമെന്നാണ് കരുതുന്നത്ഈ. കണക്കുകൾ ലിബറലുകളെക്കാൾ 25 ശതമാനം മുന്നിലാണ്.
നിലവിൽ 68 ഇലക്‌ട്രൽ ഡിസ്ട്രിക്ടുകളിൽ പിസി പാർട്ടിക്ക് അനുകൂലമായ സാഹചര്യമാണുള്ളത് ഭൂരിപക്ഷത്തിന് 63 സീറ്റുകൾ ആവശ്യമുള്ളപ്പോൾ ഇതൊരു വലിയ ആത്മവിശ്വാസമാണ് പി സി പാർട്ടിക്ക് നൽകുന്നത്. ലിബറലുകൾക്ക് നിലവിൽ പ്രവിശ്യയിൽ 30 സീറ്റുകളാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്,

ഒന്റാറിയോ തിരഞ്ഞെടുപ്പിൽ പലപ്പോഴും സംഭവിക്കുന്നത് പോലെ, ഫലം നിർണയിക്കുന്നതിൽ ഗ്രേറ്റർ ടൊറന്റോ ഏരിയ നിർണായകമാകും. 2018-ൽ, ഫോർഡിന്റെ പിസി പാർട്ടി ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയും സുരക്ഷിതമായ നിരവധി ഗ്രാമീണ സീറ്റുകൾക്കൊപ്പം 76 സീറ്റുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തു. എന്നിരുന്നാലും, സീറ്റുകളാൽ സമ്പന്നമായ ജിടിഎയിൽ ഫോർഡിന്റെ പിന്തുണ കുറഞ്ഞാൽ, ലിബറലുകളുമായുള്ള മത്സരങ്ങളിൽ സീറ്റുകളിൽ പലതും പിസികൾക്ക് നഷ്ടപ്പെടും. പിസികൾക്ക് ഇപ്പോഴുള്ള ഭൂരിപക്ഷത്തിൽ നിന്ന് ഒരു ന്യൂനപക്ഷത്തിലേക്ക് പെട്ടെന്ന് മാറാൻ അപ്പോൾ സാധ്യത ഏറും.
