ന്യൂഡല്‍ഹി: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍ തന്റെ ഓര്‍മ ശക്തിയുടെ മികവ് കൊണ്ട് വിസ്മയം ആയിരിക്കുകയാണ് മലയാളിയായ ഒരു കൊച്ചു മിടുക്കന്‍.രണ്ട് വയസുകാരനായ സിദ്ധാര്‍ഥ് രാജേഷ് 5 മിനിറ്റ് 38 സെക്കന്‍ഡിനുള്ളില്‍ 120 മൃഗങ്ങള്‍, അവയുടെ കുഞ്ഞുങ്ങള്‍, ആവാസ വ്യവസ്ഥ എന്നിവ ഓര്‍ത്തു പറഞ്ഞു കൊണ്ടാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
വിവിധ രാജ്യങ്ങളുടെ പതാകകളും,നാല്‍പതോളം സാധാരണ മൃഗങ്ങളുടെ ശാസ്ത്രീയനാമവും അനായാസമായി ഓര്‍മിച്ചെടുക്കാന്‍ കഴിയുന്ന ഈ കൊച്ചു മിടുക്കന് വിവിധതരം ദിനോസറുകളുടെ വര്‍ഗങ്ങളും തിരിച്ച് അറിയാന്‍ കഴിയും.
ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നഴ്സിംഗ് ഓഫീസറും,ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്സസ് അസോസിയേഷന്‍ ട്രഷറരുമായി ജോലി ചെയ്യുന്ന രാജേഷിന്റെയും റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ നഴ്സിംഗ് ഓഫീസറായി ജോലി ചെയ്യുന്ന ശ്രീലക്ഷ്മിയുടെയും മകനാണ് സിദ്ധാര്‍ഥ് രാജേഷ്.