ന്യൂ ഡൽഹി : ഏറ്റവും ജനപ്രിയ മെസ്സേജിങ് പ്ലാറ്റ് ഫോം ആയ വാട്സ്ആപ് വോയ്‌സ് സന്ദേശങ്ങളിൽ പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്നു. വാട്സ്ആപ് അധികൃതർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പ്രതിദിനം 7 ബില്യൺ വോയ്‌സ് സന്ദേശങ്ങൾ അയക്കുന്നുണ്ട്. വാട്സ്ആപ് വഴി സന്ദേശങ്ങൾ അയക്കുന്നതിനേക്കാൾ വോയ്‌സ് സന്ദേശങ്ങൾ അയക്കാനാണ് ഉപയോക്താൾക്കു താല്പര്യം.
പുതിയ സവിശേഷതകൾ
ഔട്ട് ഓഫ് ചാറ്റ് പ്ലേബാക് : ഇനി മുതൽ ഉപയോക്താക്കൾക്ക് ചാറ്റിനു പുറത്തു പോയും വോയ്‌സ് സന്ദേശങ്ങൾ കേൾക്കാൻ സാധിക്കും.
പോസ്/റെക്കോർഡിംഗ് പുനരാരംഭിക്കുക : ഒരു വോയ്‌സ് സന്ദേശം റെക്കോർഡു ചെയ്യുമ്പോൾ, നിങ്ങൾക്ക് ഇപ്പോൾ റെക്കോർഡിംഗ് താൽക്കാലികമായി നിർത്തി, നിങ്ങൾക്ക് തടസ്സം നേരിടുകയോ ചെയ്‌താൽ പുനരാരംഭിക്കാം.
വേവ്ഫോം ദൃശ്യവൽക്കരണം : വോയ്‌സ് സന്ദേശങ്ങളുടെ വിഷ്വൽ പ്രാതിനിധ്യവും പുതിയ സവിശേഷതകളിൽ ഉൾപ്പെടുന്നു. വേവ് ഫോമിലായിരിക്കും വോയ്‌സ് സന്ദേശങ്ങളുടെ രൂപം.
ഡ്രാഫ്റ്റ് പ്രിവ്യൂ : നിങ്ങളുടെ ശബ്ദ സന്ദേശങ്ങൾ റെക്കോർഡ് ചെയ്തതിനു ശേഷം അയക്കുന്നതിനു മുൻപ് കേൾക്കാനുള്ള സൗകര്യം ഇനിയുണ്ടാക്കും.
റിമെംബർ പ്ലേബാക്ക് : ഒരു വോയ്‌സ് സന്ദേശം കേൾക്കുമ്പോൾ പാതിവഴിയിൽ നിർത്തിയാലും തുടർന്നും കേൾക്കാൻ സാധിക്കും. മുമ്പ് ഇടയ്ക്കു വോയ്‌സ് സന്ദേശങ്ങൾ നിർത്തിയാൽ ആദ്യം മുതൽ കേൾക്കാൻ മാത്രമേ സാധിക്കുമായിരുന്നുള്ളൂ.
ഫാസ്റ്റ് പ്ലേബാക്ക് : ഉപയോക്താക്കൾക്ക് പരസ്പരം അയക്കുന്ന വോയ്‌സ് സന്ദേശങ്ങൾ 1.5x അല്ലെങ്കിൽ 2x വേഗതയിൽ കേൾക്കാൻ സാധിക്കും. എന്നാൽ ഇനി മുതൽ ഇത് ഫോർവേർഡ് വോയ്‌സ് സന്ദേശങ്ങളിലും ഈ പ്രത്യേകത ഉണ്ടായിരിക്കും.